1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2022

സ്വന്തം ലേഖകൻ: 2020 ല്‍ 170 രാജ്യങ്ങളിലായി 51,000 ഇന്ത്യന്‍ ശിശുക്കള്‍ ജനിച്ചതായി രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍. യുഎഇയിലാണ് ഏറ്റവും അധികം ഇന്ത്യന്‍ കുട്ടികള്‍ ജനിച്ചത്. വിദേശരാജ്യങ്ങളില്‍ മാത്രമായി 10817 ഇന്ത്യന്‍ ശിശുക്കള്‍ ജനിച്ചു.

2022 ലെ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന ആര്‍ജിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ലെ ഇന്ത്യന്‍ പൗരന്മാരുടെ വിദേശ പ്രദേശങ്ങളിലെ ജനനവും മരണവും ഇന്ത്യന്‍ എംബസികളിലും വിദേശ പോസ്റ്റുകളിലും 1955 ലെ പൗരത്വ നിയമപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ല്‍ 170 രാജ്യങ്ങളിലായി 51089 ഇന്ത്യന്‍ കുട്ടികള്‍ ജനിച്ചു. യുഎഇയില്‍ 16469, സൗദി അറേബ്യയില്‍ 6074 കുഞ്ഞുങ്ങളും ജനിച്ചു.

കുവൈത്ത്- 4202, ഖത്തര്‍- 3936, ഓസ്‌ട്രേലിയ- 2316, ഒമാന്‍- 2177, ബഹ്‌റൈന്‍- 1567, ജര്‍മ്മനി- 1400, സിംഗപ്പൂര്‍- 1358 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍. സ്‌പെയിന്‍- 768, ദക്ഷിണാഫ്രിക്ക- 620, യുകെ- 578, സ്വീഡന്‍- 388, 156- സാംബിയ, യുഎസ്- 37, പാകിസ്ഥാന്‍- 4 എന്നിങ്ങനെ ഈ രാജ്യങ്ങള്‍ ഇന്ത്യന്‍ ശിശുക്കള്‍ ജനിച്ചു.

സൗദി അറേബ്യ- 3754, യുഎഇ- 2454, കുവൈത്ത്- 1279, ഒമാന്‍- 630, ഖത്തര്‍- 386, ബഹ്‌റൈന്‍- 312, യുഎസ്- 254, ഇറ്റലി- 216, യുകെ- 166, സിംഗപ്പൂര്‍- 19, ബ്രിട്ടണ്‍- 19, പാകിസ്ഥാന്‍- 6 എന്നിങ്ങനെ ഇന്ത്യന്‍ ശിശുക്കള്‍ ഈ രാജ്യങ്ങളില്‍ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.