1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2023

സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി കൂടുതൽ സർവീസുകൾ സഹേൽ ആപ്പിലേക്ക്. വാണിജ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധികൾക്കായിരിക്കും സർവീസ് ലഭ്യമാവുക.

രാജ്യത്തെ ഷോപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമനടപടികളുടെ വിവരങ്ങൾ ഫെബ്രുവരി ഒന്നു മുതൽ സഹേൽ ആപ്പിൽ ലഭ്യമാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ ഇടപാടുകൾ ഓൺലൈൻ വഴി മാത്രമായി പരിമിതപ്പെടുത്തും.

ഇതിനാൽ കമ്പനിയുടെ വാണിജ്യ രജിസ്റ്ററിൽ ചേർത്ത ഇ-മെയിൽ അഡ്രസും മൊബൈൽ ഫോൺ നമ്പറും ശരിയാണെന്ന് ഉറപ്പ് വരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. നിലവിൽ വിവിധ സർക്കാർ വകുപ്പുകളുടെ 141 ഓളം ഇ- സേവനങ്ങൾ ആപ്പിൽ ലഭ്യമാണ്.

സർക്കാർ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. എട്ട് ലക്ഷത്തലധികം പേർ നിലവിൽ സഹേൽ ആപ്പിൽ രജിസ്റ്റർ ചെയ്തിതിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.