1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2022

സ്വന്തം ലേഖകൻ: വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്താൻ പാടില്ലെന്നു കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് കർശന താക്കീതു നൽകി. ഇതുസംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വിതരണം ചെയ്തു. ഫോട്ടോകോപ്പി എടുക്കൽ, ക്ലാസ് റൂം അലങ്കരിക്കൽ തുടങ്ങി സ്കൂളിലെ മറ്റു ജോലികൾ ഇവരെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്.

സ്കൂളിലേക്ക് ആവശ്യമുള്ള ടാബ്, ലാപ്ടോപ്, ഉപകരണങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയും രക്ഷിതാക്കളിൽ നിന്നോ വിദ്യാർഥികളിൽ നിന്നോ അധ്യാപകരിൽ നിന്നോ ശേഖരിക്കാൻ പാടില്ലെന്നും പറഞ്ഞു. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അതിനിടെ കുവൈത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അഥവാ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി 12 മണിക്ക് ശേഷം വ്യാപര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് തീരുമാനം. ഇതിനകം തീരുമാനം നിലവില്‍ വന്നതായി കുവൈത്ത് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് മുനിസിപ്പാലിറ്റി ഈയിടെ പുറപ്പെടുവിച്ച പുതിയ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.