1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2022

സ്വന്തം ലേഖകൻ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണമുന്നണിക്ക് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടമായി. രണ്ട് മാസം മുൻപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അധികാരത്തുടർച്ച നേടിയ മക്രോണിന് ദേശീയ അസംബ്ലിയിൽ കാലിടറുകയായിരുന്നു. 577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയിൽ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജീൻ-ലൂക്ക് മെലെൻചോൺ നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും ശക്തമായ നീക്കത്തിലാണ് മക്രോണിന് ഭരണം നഷ്ടമായത്.

മക്രോണിന്റെ മധ്യപക്ഷ പാർട്ടി 200 മുതൽ 260 വരെ സീറ്റുകളിൽ സീറ്റുകളിൽ ഒതുങ്ങുമെന്നാണ് റിപ്പോർട്ട്. മറുപക്ഷത്തുള്ളവർ 149-200 സീറ്റുകളും നേടി. മക്രോണിന്റെ സഖ്യകക്ഷിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എങ്കിലും അധികാരം നേടണമെങ്കിൽ ഇനി മറ്റ് ഏതെങ്കിലും പാർട്ടികളുമായി ഇവർക്ക് സഖ്യമുണ്ടാക്കി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏപ്രിലിലാണ് രണ്ടാം വട്ടവും ഫ്രാൻസിന്റെ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ദശകങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾ ഭരണത്തുടർച്ച നേടിയത്. പ്രസിഡൻഷ്യൽ പാർട്ടി സമ്പൂർണമായി പരാജയപ്പെട്ടെന്നും എല്ലാ സാദ്ധ്യതകളും ഇനി തങ്ങളുടെ കൈയ്യിലാണെന്നും തീവ്ര ഇടത് നേതാവ് ജാൻ ലൂക്ക് മിലേഷോ പ്രതികരിച്ചു. ഇടത് ആഭിമുഖ്യമുളളവരെയും കമ്യൂണിസ്റ്റുകളെയും ഒപ്പം കൂട്ടി സഖ്യമുണ്ടാക്കി മാക്രോണിനെതിരെ അണിനിരത്താൻ നേതൃത്വം നൽകിയത് ജാൻ ലൂക്ക് മിലേഷോ ആയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.