ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ടിവി രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഷുക്കൂര്‍ വധക്കേസില്‍ ഏഴുപ്രധാനപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രനാണ് ജാമ്യഹര്‍ജികള്‍ പരിഗണിച്ചത്. അന്വേഷണ …
വെല്ലൂരിലെ ആശുപത്രിയില്‍ നിന്നും നടന്‍ ജഗതി ശ്രീകുമാറിന്റെ ആരാധകരെ തേടിയൊരു സന്തോഷവാര്‍ത്ത. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജഗതി സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ അറിയിച്ചിരിയ്ക്കുന്നത്. അപകടത്തിന് ശേഷം തളര്‍ന്നുപോയ ഇടതുകാല്‍ പൂര്‍ണമായി സ്വാധീനം വീണ്ടെടുത്തതായും ജഗതിയിപ്പോള്‍ നടക്കാന്‍ തുടങ്ങുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. പരസഹായത്തോടെ കുറച്ചുദൂരം നടക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. ഇടതുകൈയ്ക്കിപ്പോഴും മുഴുവനായി …