സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായുണ്ടായ അതിരൂക്ഷമായ മഞ്ഞുവീഴ്ചയിൽ ബ്രിട്ടൻ മുഴുവൻ വീണ്ടും മഞ്ഞിനടിയിലായി. ഇന്നലെ രാത്രി മുതലാണ് രാജ്യത്തിന്റെ പലഭാഗത്തും കനത്ത മഞ്ഞുവീഴ്ച തുടങ്ങിയത്. പലയിടങ്ങളിലും രാത്രി താപനില മൈനസ് 15 ഡിഗ്രിവരെ താഴ്ന്നു. വരുന്ന 48 മണിക്കൂറിൽ സമാനമായ സാഹചര്യം നിലനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഞ്ഞിനോടൊപ്പം പലസ്ഥലങ്ങളിലും ചെറിയ മഴകൂടി ലഭിക്കുന്നതാണ് ഏക ആശ്വാസം മഴയുള്ളതിനാൽ …
സ്വന്തം ലേഖകൻ: ഇറ്റലിയിലെ ട്രേഡ് യൂണിയനുകള്‍ രാജ്യത്താകമാനം മാര്‍ച്ച് 8 ന് ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന 24 മണിക്കൂര്‍ പണിമുടക്ക് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ഗര്‍ഭച്ഛിദ്രം, തുല്യവേതനം ഉള്‍പ്പെടെയുള്ള അവകാശങ്ങളെ പിന്തുണക്കാനാണ് രാജ്യവ്യാപകമായി പണിമുടക്കുന്നതെന്ന് യൂണിയനുകള്‍ പറഞ്ഞു. ഒട്ടനവധി ട്രേഡ് യൂണിയനുകളുടെ പിന്തുണയുള്ളതിനാല്‍ സമരം ശക്തമാവുമെന്നാണ് കരുതുന്നത്. …
സ്വന്തം ലേഖകൻ: യുഎഇയിലെ 28 സര്‍ക്കാര്‍ സ്‌കൂളുകളുടെ നടത്തിപ്പ് താല്‍കാലികമായി സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ തീരുമാനം. മന്ത്രിസഭ യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ നടത്തിപ്പിനായി സ്വകാര്യ മേഖളയ്ക്ക് വിട്ടുനല്‍കുക. നേരത്തെ പ്രഖ്യാപിച്ച …
സ്വന്തം ലേഖകൻ: കേരളത്തിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വേനലവധിക്കാലമായതിനാൽ കേരളത്തിൽ നിന്നും മാർച്ച് മാസം അവസാനം മുതൽ യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. മാർച്ച് അവസാനവും ഏപ്രിൽ ആദ്യത്തിലും കേരളത്തിൽ നിന്നും യുഎഇയിലേക്കു ഏറ്റവും കുറഞ്ഞ നിരക്ക് 23500 ഇന്ത്യൻ രൂപയാണ്. വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ കുടുംബങ്ങളെ വിസിറ്റ് വീസയിൽ യുഎഇയിലേക്കു കൊണ്ടുവരുന്നതിനാൽ …
സ്വന്തം ലേഖകൻ: സൗദിയില്‍ ആദ്യമായി ഗാര്‍ഹിക മേഖലയില്‍ വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ അനുമതി. സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റിക്രൂട്ട്മെന്റിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള കരാര്‍ ബന്ധം നിയന്ത്രിക്കുന്നതിനുമായി സാങ്കേതിക പരിഹാരങ്ങളും സംയോജിത ഇലക്ട്രോണിക് സേവനങ്ങളും …
സ്വന്തം ലേഖകൻ: ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) അംഗ രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ട്രാഫിക് പദ്ധതി അന്തിമ ഘട്ടത്തില്‍. ഇതുമായി നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായും പദ്ധതി ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ജിസിസി രാജ്യങ്ങളിലെ പൊതു ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കിടയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനായി …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്. ജി പിമാരുടെ പുതുക്കിയ കരാര്‍ വ്യവസ്ഥകളില്‍, രോഗികള്‍ ആദ്യം വിളിക്കുമ്പോള്‍ തന്നെ അവര്‍ക്ക് അപ്പോയിന്റ്‌മെന്റോ റെഫറലോ നല്‍കണമെന്നു പുതിയ നിബന്ധന. ദിവസേന രാവിലെ 8 മണിക്ക് കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്യുന്നതിനുള്ള തിരക്ക് ഒഴിവാക്കുവാനാണിത്. അമിതമായ തിരക്ക് മൂലം, ബുക്കിംഗ് പൂര്‍ണ്ണമായിക്കഴിഞ്ഞാല്‍ പലരും വിളിക്കുന്നവരോട് അടുത്ത ദിവസം വിളിക്കുവാനാണ് ആവശ്യപ്പെടുന്നത്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലീഡ്സിൽ ബസ് കാത്തുനിൽക്കവെ കാറിടിച്ചു മരിച്ച മലയാളി വിദ്യാർഥി ആതിരയുടെ (25) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. വിമാന ടിക്കറ്റിന്റെ ലഭ്യതയനുസരിച്ച് ഈയാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൊലീസിന്റെയും ഇന്ത്യൻ എംബസിയുടെയുമെല്ലാം എൻഒസി. ലഭിച്ചു കഴിഞ്ഞു. ലീഡ്സ് മലയാളി അസോസിയേഷന്റെ നിർദേശപ്രകാരം ബർമിങ്ങാമിലെ ലിലീസ് ഫ്യൂണറൽ സർവീസാണ് ഇതിനുള്ള …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഫെബ്രുവരി 28 ന് മരണമടഞ്ഞ ഗ്‌ളോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയുടെ(46) പൊതുദർശനവും സംസ്കാരവും നടത്തി. ഗ്‌ളോസ്റ്ററിലെ മാറ്റ്‌സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9. 30 ന് പൊതുദർശനം ആരംഭിച്ചു. തുടർന്നു നടന്ന കുർബാനയ്ക്കു ശേഷം ഉച്ചയ്ക്ക് 1.30 ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്കാരം …
സ്വന്തം ലേഖകൻ: യുഎഇയിൽ പുലർകാലങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. ഇന്നലെ രാവിലത്തെ മൂടൽ മഞ്ഞിൽ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞതോടെ ട്രക്ക്, തൊഴിലാളി ബസ് തുടങ്ങി വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി തടഞ്ഞു. ഇവ റോഡ് സൈഡിൽ സുരക്ഷിത അകലത്തിൽ പാർക്ക് ചെയ്യിക്കുകയായിരുന്നു പൊലീസ്. അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ …