1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡെക്കാഫെസ്റ്റ് ഒക്ടോബര്‍ 27ന്
ഡെക്കാഫെസ്റ്റ് ഒക്ടോബര്‍ 27ന്
മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ദശാബ്ദി ആഘോഷമായ ഡെക്കാഫെസ്റ്റ് ഒക്ടോബര്‍ 27 ശനിയാഴ്ച നടക്കും. ഈസ്റ്റ് ഡിഡിസ്ബറിയിലെ പാര്‍സ്വുഡ് ഹൈസ്‌കൂള്‍ ഹാളില്‍ വെകുന്നേരം 4.30 മുതലാണ് ഡെക്കാഫെസ്റ്റ് നടക്കുന്നത്. വിവിധ കലാപരിപാടികള്‍ക്ക് പുറമേ പ്രശസ്ത മജീഷ്യനായ സാമ്രാജിന്റെ മായാജാല പ്രകടനവും ദശാബ്ദി ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് പകരും. മിറാസ്‌കോപ്പിക് ലൈറ്റ് എഫക്ടുകളോടെയും ഡ്രാമാസ്‌കോപിക് സ്റ്റേജ് സെറ്റിങ്ങുകളോടെയും നടക്കുന്ന ഷോയുടെ …
കുടിയേറ്റം : പത്തുവര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് നാല് മില്യണ്‍
കുടിയേറ്റം : പത്തുവര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് നാല് മില്യണ്‍
വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കാരണം ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജനസംഖ്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലുണ്ടായ വര്‍ദ്ധനവ് നാല് മില്യണെന്ന് കണക്കുകള്‍. ഒരു നൂറ്റാണ്ടിനിടയ്ക്ക് ജനസംഖ്യയില്‍ ഇത്രകണ്ട് വര്‍ദ്ധനവ് ഉണ്ടാകുന്നത് ഇതാദ്യമാണന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദാനം നല്‍കിയ കിഡ്‌നി വേസ്റ്റാണെന്ന് കരുതി നഴ്‌സ് ചവറ്റുകുട്ടയിലെറിഞ്ഞു
ദാനം നല്‍കിയ കിഡ്‌നി വേസ്റ്റാണെന്ന് കരുതി നഴ്‌സ് ചവറ്റുകുട്ടയിലെറിഞ്ഞു
സഹോദരന്‍ സഹോദരിക്ക് ദാനം നല്‍കിയ കിഡ്‌നി വേസ്റ്റാണെന്ന് കരുതി നഴ്‌സ് ചവറ്റുകുട്ടയിലെറിഞ്ഞു. ഒഹിയോയിലെ യൂണിവേഴ്‌സിറ്റി ഓഫഅ ടൊലീഡോ മെഡിക്കല്‍ സെന്ററിലാണ് സംഭവം.
‘ln\m dºm\nbpw _nemhepw KmV{]Wb¯nð’
‘ln\m dºm\nbpw _nemhepw KmV{]Wb¯nð’
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയും രാജ്യത്തെ വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖറും തമ്മില്‍ ഗാഢപ്രണയത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഒരു ബംഗ്ലാദേശി ടാബ്ലോയിഡ് ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തന്നെക്കാള്‍ 11 വയസ്സ് പ്രായക്കൂടുതലുള്ള ഹിനയോട് ബിലാവലിന് തീവ്രപ്രണയം ആണെന്നും ഇരുവരും ഒന്നിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് ടാബ്ലോയിഡ് പറയുന്നത്. ഒരുമിച്ച ശേഷം …
ഇന്ത്യന്‍ ടെക്കികള്‍ക്ക് അവസരങ്ങളുടെ പെരുമഴയൊരുക്കി ജര്‍മനിയില്‍ ബ്ലൂകാര്‍ഡ്
ഇന്ത്യന്‍ ടെക്കികള്‍ക്ക് അവസരങ്ങളുടെ പെരുമഴയൊരുക്കി ജര്‍മനിയില്‍ ബ്ലൂകാര്‍ഡ്
ഇന്ത്യന്‍ ടെക്കികള്‍ക്ക് അവസരപ്പെരുമഴയൊരുക്കി ജര്‍മനിയില്‍ ബ്ലൂകാര്‍ഡ് പ്രാബല്യത്തില്‍. ...
ലാലിന്റെ നായികയായി കാവ്യ വീണ്ടും
ലാലിന്റെ നായികയായി കാവ്യ വീണ്ടും
റണ്‍ ബേബി റണ്ണിന് ശേഷം ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലോക്പാലില്‍’ കാവ്യ നായികയാവുന്നു. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അഴിമതിയ്‌ക്കെതിരെ ഒരു സാധാരണക്കാരന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്എല്‍ വിമല്‍കുമാര്‍, ഗള്‍ഫ് …
പാല്‍വില കൂട്ടണം: മന്ത്രി പി.ജെ. ജോസഫ്‌
പാല്‍വില കൂട്ടണം: മന്ത്രി പി.ജെ. ജോസഫ്‌
പാലിന്റെ വിലയില്‍ വര്‍ധന വരുത്തണമെന്ന്‌ മന്ത്രി പി.ജെ.ജോസഫ്‌;. മൂന്നാര്‍ മാട്ടുപ്പട്ടിയില്‍ ഹൈടെക്‌ ബുള്‍ മദര്‍ ഫാമിന്റെ ഉദ്‌ഘാടനയോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കവെയാണ്‌ പാല്‍ വില ഉയര്‍ത്തണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടു വച്ചത്‌. വെള്ളത്തിന്റെയും അരിയുടെയും വില ഇവിടെ വര്‍ധിപ്പിക്കുന്നുണ്ട്‌. പിന്നെ പാല്‍ വില ഉയര്‍ത്തിയാല്‍ എന്താണ്‌ കുഴപ്പമെന്നായിരുന്നു ജോസഫിന്റെ ചോദ്യം. പാല്‍ വില ഉയരുന്നില്ല, കാലിത്തീറ്റ വില …
‘പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും’ – ലാല്‍ ജോസും ചാക്കോച്ചനും വീണ്ടും
‘പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും’ – ലാല്‍ ജോസും ചാക്കോച്ചനും വീണ്ടും
കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു.ചിത്രത്തിന് പേര് – ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’. “നാല് സഹോദരന്‍‌മാരുടെ കഥയാണ് പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും. മുതിര്‍ന്ന മൂന്ന് സഹോദരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെയെല്ലാം തിക്തഫലം അനുഭവിക്കേണ്ടിവരുന്ന പാവം ഇളയ സഹോദരന്‍റെ കഥയാണിത്. ഏറ്റവും ഇളയ സഹോദരനായാണ് ഞാന്‍ അഭിനയിക്കുന്നത്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല” – കുഞ്ചാക്കോ ബോബന്‍ അറിയിച്ചു. പൂര്‍ണമായും കുട്ടനാട്ടില്‍ …
സംസ്ഥാനത്ത് ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ്
സംസ്ഥാനത്ത്  ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ്
കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യും. മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും വൈദ്യുതി വകുപ്പ് രൂപം നല്‍കി. രാവിലെയും രാത്രിയുമായി ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തണം. 200 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് അധിക …
പൊതുമേഖലാ ബാങ്കുകള്‍ ബ്ലേഡ് കമ്പനികളാകരുത്: ഹൈക്കോടതി
പൊതുമേഖലാ ബാങ്കുകള്‍ ബ്ലേഡ് കമ്പനികളാകരുത്: ഹൈക്കോടതി
പൊതുമേഖലാ ബാങ്കുകള്‍ ബ്ലേഡ് കമ്പനികളെപ്പോലെയാകരുതെന്ന് ഹൈക്കോടതി. വായ്പകള്‍ക്കായി ഈടുവച്ച ഭൂമി വന്‍തുകയ്ക്കു മറിച്ചു വില്‍ക്കുന്ന ജോലി ബാങ്കുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും ജനങ്ങള്‍ക്കു മിതമായ നിരക്കില്‍ വായ്പ കൊടുക്കുകയാണു ജോലിയെന്നും ഡിവിഷന്‍ ബെഞ്ച്. തിരുവനന്തപുരം തമ്പാനൂര്‍ ഗായത്രി ഭവനില്‍ ആര്‍. ശോഭന നല്‍കിയ അപ്പീലിലാണു ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും സി.കെ. അബ്ദുള്‍ റഹിമുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. …