യാക്കോബായ സുറിയാനി സഭയുടെ യുകെ റീജിയന്റെ ചരിത്രത്തില്‍ വച്ച് ഏറ്റവും വലിയ കുടുംബ സംഗമത്തിന് തിരിതെളിയുവാന്‍ ഇനി ഒരാഴ്ച മാത്രം. സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍ ) ദിവസങ്ങളില്‍ മാഞ്ചസ്റ്ററിലെ മോര്‍ ഒസ്താത്തിയോസ് സ്ലീബാ നഗറില്‍ വച്ചാണ് കുടുംബ സംഗമം നടക്കുക. യുകെ റീജിയനിലുളള ഇരുപത്തി രണ്ട് ഇടവകകളില്‍ നിന്നുളള കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. …
എന്‍എച്ച്എസിലെ നഴ്‌സിംഗ് മോശമായതിനാല്‍ ഒരാഴ്ച എന്‍എച്ച്എസിനുണ്ടാകുന്ന ശരാശരി നഷ്ടം 85,000 പൗണ്ട്. മികച്ച പരിചരണം ലഭ്യമാകാത്തത് കാരണം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്ത 1000 കേസുകളിലാണ് എന്‍എച്ച്എസ് നഷ്ടപരിഹാരം നല്‍കേണ്ടി വന്നിരിക്കുന്നത്. ഇതിന് മാത്രം 17. 2 മില്യണ്‍ എന്‍എച്ച്എസിന് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നഷ്ടപരിഹാരം നല്‍കേണ്ടിവന്ന കേസുകളില്‍ അല്‍പ്പം …
ബാങ്കുകള്‍ അവര്‍ക്കുവേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കുന്നതായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട്.
മുന്‍ ലിബിയന്‍ സ്വേച്ഛാദിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ലൈംഗിക പീഡനത്തിന്റെ കഥകളുമായി പുതിയ പുസ്തകം.
ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രിയില്‍ കഴിയുന്ന വൃദ്ധര്‍ക്കായി എന്‍എച്ച്എസ് ഒരാഴ്ച ചെലവഴിക്കുന്നത് നാല് മില്യണ്‍ പൗണ്ട്.
പാചകവാതകം കിട്ടാതെ വലയുന്നവര്‍ക്ക് വീണ്ടും ഇരുട്ടടി. കണക്ഷനുള്ളവര്‍ വീണ്ടും നിര്‍ബന്ധമായി കളക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരുവീടിന് ഒരു കണക്ഷന്‍ മാത്രമായി പരിമിതപ്പെടുത്തി പുതിയ പട്ടികയുണ്ടാക്കാനാണിത്. വീണ്ടും രജിസ്റ്റര്‍ ചെയ്യാത്തവരുടെ കണക്ഷനുകള്‍ റദ്ദാക്കുമെന്നും ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് പറഞ്ഞു. രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്തമാസം ആരംഭിക്കും.ഇത് മറ്റു ജില്ലകളിലും നടപ്പാക്കുമെന്നും സൂചനയുണ്ട്. ജില്ലയിലുള്ള വീടുകളെക്കാള്‍ വളരെയധികം ഉപയോക്താക്കള്‍ ഉള്ളതിനാല്‍ …
ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14.4 ഓവറില്‍ 80 റണ്‍സിന് എല്ലാവരും പുറത്തായി.ട്വന്റി-20 ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ എറ്റവും കുറഞ്ഞ സ്കോറാണ് ഇത്. ഇന്ത്യയ്ക്കായി ഹര്‍ഭജന്‍ സിംഗ് നാലുവിക്കറ്റ് നേടി. 171 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ …
അരൂരില്‍ ആളില്ലാത്ത ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് 3 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. അരൂര്‍ കളത്തില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. തിരുനെല്‍വേലി ഹാപ്പ എക്‌സ്പ്രസ് ആണ് കാറിലിടിച്ചത്. കെഎല്‍ 32 ഡി 276 എന്ന നമ്പരിലുള്ള ഇന്‍ഡിക്ക കാറാണ് അപകടത്തില്‍പെട്ടത്. ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് പേരായിരുന്നു കാറിലുണ്ടായിരുന്നത്. …
ടി പി വധ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ‘പാര്‍ട്ടി കൊലപാതകങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ രക്ഷപ്പെടുന്ന പതിവ് രീതിയുണ്ട്. ഇത് ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പാടില്ല. ഇതിനാല്‍ ടി പി വധത്തിന്റെ അന്വേഷണം അതിവേഗ കോടതിയിലേക്ക് …
കേരള സംസ്ഥാനത്തിന്റെ വികസനത്തിന് പ്രവാസി മലയാളികളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് കയര്‍ ബോര്‍ഡ് ചെയര്‍മാനും എ.ഐ.സി.സി അംഗവുമായ പ്രൊഫ. ജി ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നതിനിടയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെ, ലണ്ടനില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വളരെ വലിയ …