സ്വന്തം ലേഖകൻ: എന്‍എച്ച്എസിനെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി വിശദമായ പദ്ധതി തയാറാക്കി ലേബര്‍ പാര്‍ട്ടി. 7500ല്‍ അധികം ഡോക്ടര്‍മാരെയും 10,000 അധികം നഴ്‌സുമാരെയും പരിശീലിപ്പിക്കുന്നതിനായി 1.6 ബില്യണ്‍ പൗണ്ടിന്റെ പാക്കേജ് ആണ് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നോട്ടുവച്ചത്. ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റിയൂഷനുകളെ നവീകരിക്കുന്നതിനാണ് ലേബര്‍ പാര്‍ട്ടി സ്ഥാപിക്കപ്പെട്ടതെന്നും അതിനാല്‍ നിലവില്‍ താറുമാറായിരിക്കുന്ന എന്‍എച്ച്എസിനെ പരിഷ്‌കരിക്കുകയും ലേബറിന്റെ ധാര്‍മികമായ കര്‍ത്തവ്യമാണെന്നും ഇതിനായി വിശദമായ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുകയാണെന്നും സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നു.
നിലവില്‍ എന്‍എച്ച്എസ് നേരത്തെയുള്ള ഇടപെടലിന് പകരം രോഗികള്‍ക്ക് വൈകിയുള്ള ചികിത്സയാണ് നല്‍കുന്നതെന്നും മില്യണ്‍ കണക്കിന് പേര്‍ക്ക് യഥാസമയം ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും അതിനാല്‍ പ്രതിരോധമാണ് ചികിത്സയേക്കാള്‍ മെച്ചമെന്ന തത്വത്തിലൂന്നി എന്‍എച്ച്എസിനെ പരിഷ്‌കരിക്കാന്‍ ലേബര്‍ മുന്നിട്ടിറങ്ങുകയാണെന്നും ഷാഡോ ഹെല്‍ത്ത് സെക്രട്ടറി അഭിപ്രായപ്പെടുന്നു. കൂടുതലധികം ഹെല്‍ത്ത് സര്‍വീസുകള്‍ ആളുകളുടെ വാതില്‍പ്പടിയിലെത്തിക്കുകയാണ് പദ്ധതി പ്രകാരം എന്‍എച്ച്എസിലൂടെ എത്തിക്കുകയാണ് താനും ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറും ചേര്‍ന്ന് കഴിഞ്ഞ മാസം തയ്യാറാക്കിയ വിശദമായ പ്ലാനിലൂടെ ലക്ഷ്യമിടുന്നതെന്നും ഷാഡോ ഹെല്‍ത്ത് സെക്രട്ടറി പറയുന്നു.
ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് തങ്ങളുടെ വീടുകളുടെ സൗകര്യങ്ങളിലും സ്വച്ഛതയിലുമിരുന്ന് ചികിത്സ നേടാന്‍ സാധിക്കുമെന്നും ലേബര്‍ വാഗ്ദാനം ചെയ്യുന്നു. നമുക്ക് ആവശ്യമുള്ള സമയത്ത് എന്‍എച്ച്എസ് നമ്മുടെ അടുത്തെത്തുന്ന അവസരം ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമാക്കും. ഇതിലൂടെ രോഗികള്‍ക്ക് യഥാസമയം ജിപിയെ കാണാനും അവസരമുണ്ടാകും. തങ്ങള്‍ക്ക് കിട്ടേണ്ട കെയറില്‍ രോഗികള്‍ക്ക് തങ്ങളുടേതായ തെരഞ്ഞെടുപ്പുകള്‍ നടത്താനാവുമെന്നും ഇതിലൂടെ രോഗികള്‍ക്കും എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഗുണമുണ്ടാകുമെന്നും ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ഉറപ്പേകുന്നു.
ഇതിനായി മികച്ച നിക്ഷേപം എന്‍എച്ച്എസില്‍ നടത്തേണ്ടി വരുമെന്നും ലേബര്‍ വ്യക്തമാക്കുന്നു. തങ്ങളുടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉചിതമായ നിക്ഷേപവും പരിഷ്‌കാരങ്ങളും നടപ്പിലാക്കിയതിനെ തുടര്‍ന്ന് മികച്ച ഫലങ്ങള്‍ ലഭ്യമായിരുന്നുവെന്നും ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ഓര്‍മിപ്പിക്കുന്നു. 7500ല്‍ അധികം ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിനും 10,000 അധിക നഴ്‌സുമാരെ ട്രെയിന്‍ ചെയ്യുന്നതിനും 1.6 ബില്യണ്‍ പൗണ്ടിന്റെ പാക്കേജ് ലേബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല