1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2022

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം ശക്തമാക്കി ഒമാൻ. വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസ് നൽക്കുന്ന നടപടികൾ ഊർജിതമായി തുടരുന്നുണ്ട്. വടക്കൻ ബാത്തിനയിൽ വിദേശികൾക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് നേരത്തെ അറിയിച്ചിരുന്നു. ജനുവരി എട്ട് മുതൽ ആണ് ഇവിടെ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുക. രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.30 വരെയാണ് വാക്സിനേഷൻ ക്യാമ്പ് നടക്കുന്നത്.

സുഹാറിലെ റീഹാബിലിറ്റേഷൻ സെന്‍ററിലാണ് വാക്സിൻ വിതരണം നടക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഇവിടെ എത്താം. രണ്ട് ഡോസെടുത്ത് മൂന്ന് മാസം കഴിഞ്ഞവർക്ക് ആണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. കൂടാതെ ബുറൈമി ഗവൺമെന്‍റ് ഹോസ്പിറ്റലിന് സമീപമുള്ള സിഡിസിയിൽ വിദേശികൾക്ക് വാക്സിൻ നൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ക്യാമ്പ് നടന്നിരുന്നു. കനത്ത മഴയും തണുപ്പും ആയിരുന്നിട്ട് പോലും നിരവധി വിദേശികളും സ്വദേശികളും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ വേണ്ടി ഇവിടെ എത്തിയിരുന്നു

തെക്കൻ ബാത്തിനയിൽ വാക്സിൻ വിതരണം നടക്കുന്നുണ്ട്. ജനുവരി ആറുവരെ റുസ്താഖ് വിലായത്തിലാണ് വാക്സിൻ നൽക്കുക. രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.30 വരെ വാക്സിൻ വിതരണം നടക്കും. ഒന്നും രണ്ടും ഡോസ് വാക്സിൻ എടുക്കാത്തവർക്കും ഇവിടെ എത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ തറാസൂദിലൂടെയോ മുൻകുട്ടി ബുക്ക് ചെയ്യണം

എന്നാൽ പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തിൽ നടന്നിരുന്ന വാക്സിൻ ക്യാമ്പ് താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഇത് ജനുവരി ഒമ്പതിന് മാത്രമെ പുനരാംരംഭിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മഴ ശക്തമായതിനെ തുടർന്നാണ് ഇവിടുത്തെ ക്യാമ്പ് താൽകാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.