1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2023

സ്വന്തം ലേഖകൻ: 2023-24 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകി. തലസ്ഥാന നഗരിയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ കെ ജി വണ്‍ മുതല്‍ പതിനൊന്നാം ക്ലാസ് വരെ 4,677 വിദ്യാര്‍ഥികള്‍ അഡ്മിഷന് വേണ്ടി റജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്ക് സീറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് അറിയിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോട് കൂടിയ സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ സംവിധാനത്തിലായിരുന്നു എല്ലാ നടപടിക്രമങ്ങളും. ഇങ്ങനെ തിരക്ക് ഇല്ലാതാക്കിയതോടെ രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും സൗകര്യമായെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ഡോ.ശിവകുമാര്‍ മാണിക്കം പറഞ്ഞു. പുതിയ അപേക്ഷകര്‍ക്ക് അഡ്മിഷന് വേണ്ടി ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

അല്‍ വാദി അല്‍ കബീര്‍, അല്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളുകളിലെ ഇന്റര്‍നാഷനല്‍ വിഭാഗത്തിലുള്ള അഡ്മിഷനുകള്‍ക്ക് ഈ സ്‌കൂളുകളില്‍ നേരിട്ട് പോകണം. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള കെയര്‍ ആന്‍ഡ് സ്‌പെഷ്യല്‍ എജുക്കേഷന്‍ (സി എസ് ഇ) അഡ്മിഷനും പുരോഗമിക്കുകയാണ്. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ വളപ്പിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. www.cseoman.com എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.