1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2022

സ്വന്തം ലേഖകൻ: പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ അനധികൃത സ്വത്ത് സമ്പാദിച്ചതായി റിപ്പോർട്ട്. ആറ് വർഷത്തിനിടെ കുടുംബങ്ങളുടെ സ്വത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ആറ് വർഷത്തിടെ നിരവധി ബിസിനസുകൾ ആരംഭിക്കുകയും ഒരു ബില്യണിലധികം മൂല്യമുള്ള സ്വത്ത് വകകൾ സമ്പാദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.പ്രമുഖ നഗരങ്ങളിൽ ഫാം ഹൗസുകളും മറ്റും വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

ഫാക്ട്‌ഫോക്കസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൈനിക മേധാവിയുടെ ഭാര്യ ആയിഷ ജാവേദ്, മകന്റെ ഭാര്യ മഹ്നൂർ സാബിർ മറ്റ് അടുത്ത ബന്ധുക്കൾ എന്നിവരുൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിച്ചത്. ആറ് വർഷം കൊണ്ട് കുടുംബാംഗങ്ങൾ ശതകോടീശ്വരന്മാരായെന്നും വിദേശത്തേക്ക് വരെ മൂലധനം കൈമാറാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ബജ്വ കുടുംബം സ്വരൂപിച്ച ആസ്തികളുടെയും വ്യാപാരങ്ങളുടെയും വിപണി മൂല്യം 12.7 ബില്യൺ കോടിയിലധികമാണ്. സൈനിക സേവനത്തിൽ നിന്ന് ബജ്വ വിരമിക്കാൻ ദിവസങ്ങൾ മാത്രം നിൽക്കുമ്പോഴാണ് ഗുരുതര ആരോപണം. 2016-ൽ ജനറൽ ബജ്വയുടെ ഭാര്യ ആയിഷ അംജദിന്റെ ആസ്തി പൂജ്യമായിരുന്നു.

ആറ് വർഷത്തിനുള്ളിൽ ഇത് 2.2 ബില്യൺ ആയി. ജനറലിന്റെ മരുമകൾ മഹ്നൂർ സാബിറിന്റെ ആസ്തിയുടെ മൊത്തം മൂല്യവും 2018 ഒക്ടോബറിൽ പൂജ്യമായിരുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ സൈനിക മേധാവിയ്‌ക്കെതിരെ പാകിസ്താൻ ധനമന്ത്രി ഇഷാഖ് ദാർ അന്വേഷണത്തിന് ഉത്തരവിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.