1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2022

ദോഹയിൽ നിന്നും ഉഗാണ്ടയിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനത്തിൽ ആയിരുന്നു യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. 35,000 അടി ഉയരത്തിൽ നൈൽ നദിക്ക് മുകളിലൂടെയുള്ള ആകാശയാത്രക്കിടയിൽ ജനിച്ച അവർക്ക് നൽകിയ പേരാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. മിറാക്ക്ൾ ഐഷ എന്ന പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണത്തിന് നേതൃത്യം നൽകിയ ടൊറന്‍റോ സർവകലാശാലയിലെ പ്രഫസറായ ഡോക്ടറുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ദോഹയിൽ നിന്നു ഉഗാണ്ടയിലെ എന്‍റെബയിലേക്ക് ആയിരുന്നു യുവതിയുടെ യാത്ര. സൗദിയിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന യുവതി നാട്ടിലേക്ക് പോകുന്നത് പ്രസവത്തിനായിരുന്നു. എന്നാൽ ഇവർക്ക് നാട്ടിലേക്ക് എത്തി അവിടെ പ്രസവിക്കാൻ സാധിച്ചില്ല, വിമാനത്തിൽ തന്നെ കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും ഇന്ന് സുഖമായിരിക്കുന്നു. അന്ന് യാത്രയിൽ ആ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും കുറച്ച് നേരം ഒന്ന് ടെൻഷൻ അടിച്ചെന്ന് ഡോക്ടർ തന്റെ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് സംഭവം നടന്നത്. എന്നാൽ തന്റെ ജോലിയുമായി ബന്ധപ്പെട്ട് ചില തിരക്കുകൾ കാരണം അനുഭവം പങ്കുവെക്കാൻ സാധിച്ചില്ല. അന്ന് ആ കുഞ്ഞ് മാലാഖയെ ‘മിറാക്ക്ൾ ഐഷ’ എന്ന് വിളിച്ചപ്പോൾ വലിയ സന്തോഷം തോന്നി. സത്യത്തിൽ അവളുടെ ജന്മം ഒരു അത്ഭുതം തന്നെയാണ്. ആകാശത്തെ അത്ഭുതമെന്ന നിലയിൽ തന്നെയാണ് കുഞ്ഞിന് ആ പേര് നൽകിയത്. ഡോക്ടർ തന്നെയാണ് കുട്ടിയുടേയും അവരുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.