1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ ഇനി മുതൽ വാക്​സിൻ സ്വീകരിക്കാത്ത എല്ലാ ജീവനക്കാർക്കും ആഴ്​ചയിൽ റാപ്പിഡ്​ ആൻറിജെൻ പരിശോധന നിർബന്ധമാണ്​. ഈ പരിശോധന ആവശ്യമുള്ളവർക്ക്​ സ്വകാര്യ ആശുപത്രികളിൽ നടത്താമെന്നാണ്​ മന്ത്രാലയം അറിയിച്ചിരിക്കുന്നത്​. അടുത്തുള്ള സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട്​​ പരിശോധനക്കുള്ള​ അപ്പോയിൻറ്​മെൻറ്​ എടുക്കണം.

കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ ഖത്തറിൽ​ കൂടുതൽ ഇളവുകൾ നിലവിൽ വന്നിരുന്നു. ഇതിൻെറ ഭാഗമായി രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ചവർക്ക്​ നിരവധി ഇളവുകളാണ്​ നൽകുന്നത്​. വിവിധ സ്​ ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വാക്​സിൻ നിർബന്ധമാണ്​. ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ, ബ്യൂട്ടിപാർലറുകൾ തുടങ്ങിയ വിവിധ സ്​ഥാപനങ്ങളിൽ വാക്​സിൻ എടുത്തവർക്ക്​ മാത്രമേ പ്രവേശനമുള്ളൂ.

ഈ സ്ഥാപനങ്ങളിലെ ജീവനക്കാരും വാക്​സിൻ എടുത്തവരാകണം. വാക്​സിൻ രണ്ടു ഡോസും എടുക്കാത്തവർക്കാണ്​ ആഴ്​ചയിലൊരിക്കൽ ആൻറിജെൻ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്​. റസ്​റ്റാറൻറുകളിലും കഫേകളിലും ഭക്ഷണം നൽകുന്നത്​ തുറസ്സായ സ്​ഥലങ്ങളിലാണെങ്കിൽ മുനിസിപ്പല്‍ മന്ത്രാലയത്തിൻെറ ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

അകത്താണെങ്കില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. വാണിജ്യ മന്ത്രാലയത്തിൻെറ അനുമതി മാത്രമേ ഉള്ളൂവെങ്കില്‍ തുറന്ന ഇടങ്ങളില്‍ 30 ശതമാനം പേർക്കും ഇന്‍ഡോറില്‍ 15 ശതമാനം പേർക്കുമാണ്​ പ്രവേശനാനുമതി. എന്നാൽ, എല്ലാ ഉപഭോക്താക്കളും വാക്സിൻ എടുത്തവരായിരിക്കണം. കോവിഡ്​ വാക്​സിൻ സ്വീകരിക്കാനുള്ള മുൻഗണനാപട്ടികയിൽ നിലവിൽ 30 വയസ്സുള്ളവരെയും മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്​.

ദീർഘകാല രോഗമുള്ളവർ, ആരോഗ്യ പ്രവർത്തകർ, പ്രധാന മന്ത്രാലയങ്ങളുമായി ബന്ധ​െപ്പട്ടവർ, സ്​കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ്​ നിലവിൽ മുൻഗണനാപട്ടികയിൽ ഉള്ള മറ്റുള്ളവർ. വിവിധ മേഖലകളിലെ തൊഴിലാളികൾക്ക്​ വാക്​സിൻ നൽകാനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്​.

രണ്ടു ഡോസ്​ വാക്​സിനും എടുത്തവർ, കോവിഡ്​ മാറിയവർ, വാക്​സിൻ എടുക്കാൻ പറ്റാത്ത തരത്തിലുള്ള ശാരീരിക പ്രശ്​നങ്ങൾ ഉള്ളവർ (ഇത്തരക്കാർക്ക്​ ആരാഗ്യമന്ത്രാലയത്തിൻെറ റി​േപ്പാർട്ട്​ ഉണ്ടായിരിക്കണം) എന്നിവർ മാത്രമാണ്​ ആഴ്​ചക്കുള്ള ​ആൻറിജെൻ പരി​േശാധനയിൽനിന്ന്​ ഒഴിവാകുന്നവർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.