1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2022

സ്വന്തം ലേഖകൻ: ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്. ഇതേതുടര്‍ന്ന്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്. ദോഹ നഗരത്തില്‍ ഉള്‍പ്പെടെ പുലര്‍ച്ചെ മുതല്‍ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദൂരക്കാഴ്ച മിക്ക സമയങ്ങളിലും പൂജ്യത്തിലെത്തി. കാറ്റ് ശക്തമാകുന്നതും തിരമാലകള്‍ പ്രക്ഷുബ്ധമാകുന്നതിനാലും കടലിലും ദൂരക്കാഴ്ച കുറയും.

കൂടാതെ, വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം 13 നും 23 നോട്ടിക്കല്‍ മൈലിനും ഇടയിലും ചില സമയങ്ങളില്‍ 31 നോട്ടിക്കല്‍ മൈലുമാണ്. ദൂരക്കാഴ്ച 4 നും 8 കിലോമീറ്ററിനും ഇടയിലും ചില സ്ഥലങ്ങളില്‍ 2 കിലോമീറ്ററിനും താഴെയെത്തും. ഇന്നത്തെ പകല്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് ആണ്.

ഈ സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ആസ്ത്മ, അലര്‍ജി എന്നീ പ്രശ്‌നങ്ങളുള്ളവര്‍ പുറത്തിറങ്ങുന്നതും നേരിട്ട് പൊടിയേല്‍ക്കുന്നതും ഒഴിവാക്കണം. ഇന്നു മുതല്‍ ഈ ആഴ്ച അവസാനം വരെ കനത്ത കാറ്റുണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ശക്തമായ പൊടിക്കാറ്റ് കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം കഴിഞ്ഞ ദിവസം തടസ്സപ്പെട്ടു. ഇതിന്റെ ഭാഗമായി ചില സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയ വിമാനങ്ങളും പുറപ്പെടുന്ന വിമാനങ്ങളും ആണ് ശക്തമായ പൊടിക്കാറ്റ് മൂലം നിര്‍ത്തലാക്കിയത്.

കഴിഞ്ഞ ദിവസം മുതല്‍ ശക്തമായ പൊടിക്കാറ്റ് ആണ് അനുഭവപ്പെടുന്നത്. പൈലറ്റുമാരുടെ കാഴ്ച തടസ്സപ്പെട്ടതിനാല്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ശക്തമായ പൊടിക്കാറ്റ് ആണ് അനുഭവപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് വ്യോമ ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. വിമാനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് കാരണം എല്ലാ സര്‍വീസുകളെയും ഇത് ബാധിക്കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ നാവിഗേഷന്‍ സര്‍വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.