1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2022

സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ. അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾക്ക് മുൻപിൽ യാത്രക്കാരുടെ പിക്ക്-അപ്, ഡ്രോപ്-ഓഫ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ജൂൺ 13 മുതൽ ആണ് നിയന്ത്രണം വരുന്നത്. വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരും യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനും കാർ പാർക്കിങ്ങിന് ഏർപ്പെടുത്തിയ സ്ഥലം തന്നെ ഉപയോഗിക്കണം.

ടെർമിനലുകൾക്ക് മുന്നിൽ വാഹനങ്ങളുടെ തിരക്ക് ഉണ്ടാക്കുന്നത് ഒഴിവാക്കൻ വേണ്ടിയാണ് ഈ തീരുമാനം. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ആദ്യഘട്ടത്തിൽ ഒരു പരീക്ഷണാടിസ്ഥാനത്തി ഇത് നടപ്പിലാക്കുന്നത്. 13 മുതൽ പിക്ക്-അപ്, ഡ്രോപ്-ഓഫ് സൗകര്യങ്ങൾ കാർ പാർക്കിങ് ഏരിയകളിൽ മാത്രമാക്കി പരിമിതപ്പെടുത്തുന്നത്. ജൂലെെ 13ന് രാവിലെ 10.00 മുതൽ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾക്ക് മുൻപിൽ പൊതുജനങ്ങളുടെ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല.

അധികൃതർ നിർദേശിച്ചിട്ടുള്ള വാഹനങ്ങൾ മാത്രമാണ് ഇവിടെ നിർത്താൻ പാടുള്ളു. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. യാത്രക്കാരെ കയറ്റാനും, ഇറക്കാനും കാർ പാർക്കിങ് ഏരിയയിലെ സൗകര്യം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഹ്രസ്വകാല കാർ പാർക്കിങ് ഏരിയയിൽ യാത്രക്കാരെ സ്വീകരിക്കാനും ഇറക്കാനുമെത്തുന്ന വാഹനങ്ങൾക്ക് ആദ്യത്തെ 20 മിനിറ്റ് പാർക്കിങ് സൗജന്യമായിരിക്കും.

എന്നാൽ അതിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ മാത്രമേ നിരക്ക് ഈടാക്കാുകയുള്ളു. കാർ പാർക്കിങ് എക്‌സിറ്റിൽ പെയ്‌മെന്റ് നൽക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. ലെവൽ രണ്ടിലെ കാർ പാർക്കിങ്ങിന് മുൻപിലുള്ള മെഷീനിൽ വേണം പാർക്കിങ് ഫീസ് അടക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.