സ്വന്തം ലേഖകൻ: ഉച്ചവിശ്രമ ചട്ടങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്ന് ഖത്തർ. തുറന്ന സ്ഥലങ്ങളിൽ കടുത്ത ചൂടുള്ള സമയത്ത് ജോലി ചെയ്യുന്നത് ശിക്ഷാർഹമാണ്.
കമ്പനികൾ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കണം. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 3.30 വരെയാണ് പുറം ജോലികൾ നിർത്തിയിരിക്കുന്നത്. ഈ സമയങ്ങൾ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അധികൃതർ പുറത്തുവിട്ട നിർദ്ദേശങ്ങൾ ലംഘിച്ച് ഏതെങ്കിലും കമ്പനികൾ തൊഴിലാളികളെ കൊണ്ട് പുറം ജോലികൾ ചെയ്യിക്കുന്നതായി കണ്ടാൽ 4028 8101 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം. വിളിച്ച് അറിയിച്ച ആളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചു വെക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉച്ചവിശ്രമ ചട്ടങ്ങൾ കമ്പനികൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനകൾ നടത്തും. മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആയിരിക്കും പരിശോധനകൾ നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല