1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ സ്വകാര്യവത്കരണ പദ്ധതി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ഒരുങ്ങുന്നു. രാജ്യത്തെ 29 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. 2030 ഓടെ ഓരോ വര്‍ഷവും രാജ്യത്ത് വരുന്ന സന്ദര്‍ശകരുടെ എണ്ണം മൂന്നിരട്ടിയാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

സൗദി അറേബ്യയുടെ എണ്ണയില്‍ ആധിപത്യമുള്ള സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും നിക്ഷേപം സുരക്ഷിതമാക്കാനുമുള്ള ശ്രമത്തിലാണ് രാജ്യം തങ്ങളുടെ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം പുനഃരാരംഭിക്കുന്നത്. നടപടിക്രമങ്ങള്‍ക്കായി 29 വിമാനത്താവളങ്ങളുടെ ഉടമസ്ഥവകാശം ‘മറ്റരത്’ എന്ന പുതിയ സ്ഥാപനത്തിലേക്ക് മാറ്റിക്കഴിഞ്ഞു. അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ ഒരു അന്താരാഷ്ട്ര നിക്ഷേപ റോഡ് ഷോ ആരംഭിക്കാം.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച തന്ത്രത്തിന്റെ ഭാഗമാണ് രാജ്യത്തിന്റെ ടൂറിസത്തിലേക്കുള്ള മുന്നേറ്റം.

പദ്ധതിയുടെ ഭാഗമായി നിലവിലുള്ള വിമാന സര്‍വീസായ സൗദിയയില്‍ നിന്ന് വ്യത്യസ്തമായി, സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയുള്ള റിയാദ് ആസ്ഥാനമായി ഒരു പുതിയ അന്താരാഷ്ട്ര എയര്‍ലൈന്‍ ആരംഭിക്കാനും സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.