1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2021

സ്വന്തം ലേഖകൻ: സൗദിയിലെ കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ ഇനി മുതല്‍ സൗദികള്‍ക്ക് മാത്രം. ഇതുമായി ബന്ധപ്പെട്ട് നേരത്തേ എടുത്ത തീരുമാനം ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വന്നതായി സൗദി മനുഷ്യവിഭവ സമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയതോടെയാണിത്. ഇതുപ്രകാരം സൗദിക്ക് അകത്തും പുറത്തുമുള്ള എല്ലാ കസ്റ്റമര്‍ സര്‍വീസ് ജോലികളും സൗദികള്‍ക്ക് മാത്രമാവും. രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സൗദി കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ കോള്‍ സെന്ററുകളും ഇതോടെ ഇല്ലാതാവും.

നേരിട്ടുള്ളതോ ഫോണ്‍, ഇമെയില്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവ വഴിയുള്ളതോ ആയ എല്ലാ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസുകളുമായി ബന്ധപ്പെട്ടപ്പെട്ട ജോലികള്‍ക്കും ഇത് ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട നിയമം നിലവില്‍ വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ജോലി നഷ്ടമായത്. നേരിട്ടും കരാര്‍ അടിസ്ഥാനത്തിലുമുള്ള എല്ലാ കസ്റ്റമര്‍ കെയര്‍ ജോലികളിലും ഇനി മുതല്‍ സൗദികളെ മാത്രമേ നിയമിക്കാവൂ എന്നും ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഇതുമായി ബന്ധപ്പെട്ട് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട്, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ എന്നിവ പരസ്പര കരാറുകളില്‍ ഏര്‍പ്പെട്ടതായും അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സൗദി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും രാജ്യത്തെ കസ്റ്റമര്‍ സര്‍വീസ് രംഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ വര്‍ഷം ഫെബ്രുവരി ഒന്നിനായിരുന്നു സൗദി മനുഷ്യവിഭവ സമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനീയര്‍ അഹ്മദ് അല്‍ റാജിഹി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. നിയമം നടപ്പില്‍വരുത്തുന്നതിനായി ാലയം സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ആറു മാസത്തെ ഗ്രേസ് കാലാവധി ഓഗസ്റ്റ് ഒന്നോടെ അവസാനിച്ചതോടെ നിയമം പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരികയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.