1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2022

സ്വന്തം ലേഖകൻ: മാതാവിന്റെയോ പിതാവിന്റെയോ ആശ്രിത വീസയിൽ കഴിയുന്ന 25 വയസ് പൂർത്തിയായ ആൺമക്കൾ നിർബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്കു സ്പോൺസർഷിപ്പ് മാറ്റണമെന്നു സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 21 വയസു കഴിഞ്ഞവർ വിദ്യാർഥികളാണെങ്കിൽ മാത്രമേ ആശ്രിത വീസയിൽ തുടരാൻ കഴിയൂ.

ആശ്രിത വീസയിലുള്ള 21 വയസിനു മുകളിലുള്ളവരുടെ ഇഖാമ പുതുക്കുമ്പോൾ വിദ്യാർഥിയാണെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. 25 വയസ് കഴിഞ്ഞാൽ തൊഴിൽ വീസയിൽ മാത്രമേ രാജ്യത്ത് തുടരാനാവൂ.

അതുകൊണ്ടാണ് വിദേശിയുടെ ആശ്രിതരായി കുടുംബ വീസയിൽ സൗദിയിൽ കഴിയുന്നവർ 21 വയസ് കഴിഞ്ഞവരാണങ്കിൽ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും 25 വയസ് പൂർത്തിയായവർ തൊഴിൽ സ്ഥാപനത്തിന്റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്നും വ്യവസ്ഥ വയ്ക്കുന്നതെന്നു ജവാസത് വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.