1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2022

സ്വന്തം ലേഖകൻ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ വീട്ടുജോലിക്കാരുടെ സ്​പോൺസർഷിപ്പ്​ ഇനി ഓൺലൈനായി കൈമാറ്റം ചെയ്യാം. ഇങ്ങനെ കൈമാറു​മ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പാസ്പോർട്ട്​ വകുപ്പ്​ പുറത്തുവിട്ടു.

‘അബ്ഷിർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത​ പൗരന്മാർക്കാണ് തങ്ങളുടെ ഗാർഹിക ജോലിക്കാരുടെ സേവനം കൈമാറാൻ കഴിയുക. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്​ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചാൽ ‘അബ്ഷിർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തവർക്ക് തങ്ങളുടെ കീഴിലെ ഗാർഹിക ജോലിക്കാരുടെ സേവനം ഓൺലൈനായി കൈമാറാം.

ഗാർഹിക ജോലിക്കാരുടെ സേവന കൈമാറ്റത്തിന്​ വ്യവസ്ഥയായി പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​ നിശ്ചയിച്ച വ്യവസ്ഥകൾ:
നിലവിലെ തൊഴിലുടമ ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ കീഴിലുള്ള ഗാർഹിക ജോലിക്കാര​ന്റെ സേവനങ്ങൾ കൈമാറണം.
ഏഴ്​ ദിവസത്തിനുള്ളിൽ സേവനങ്ങൾ കൈമാറുന്നതിനുള്ള അഭ്യർത്ഥന ജോലിക്കാരനും പുതിയ തൊഴിലുടമയും അംഗീകരിക്കണം.

പുതിയ തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരന്റെയും രേഖ ട്രാഫിക് നിയമലംഘനങ്ങളിൽ നിന്ന് മുക്തമായിരിക്കണം.
ഗാർഹിക തൊഴിലാളി സിസ്റ്റത്തിൽ ‘ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു’ (ഹൂറുബ്​) എന്ന് രജിസ്റ്റർ ചെയ്തവർക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയില്ല.

ഗാർഹിക ജോലിക്കാരുടെ പരമാവധി സേവന കൈമാറ്റം നാല്​ തവണ മാത്രമായിരിക്കും. സേവനങ്ങൾ കൈമാറുന്ന സമയത്ത്​ ഗാർഹിക ജോലിക്കാരന്റെ താമസരേഖക്ക് (ഇഖാമ) 15 ദിവസമോ അതിൽ കൂടുതലോ കാലാവധിയുണ്ടായിരിക്കണം. കൂടാതെ സേവന ഫീസുകൾ മുഴുവൻ അടച്ചിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.