1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2024

സ്വന്തം ലേഖകൻ: സൗദിയിൽ ഊർജ മേഖലയിലെ 75% തസ്തികകളും സ്വദേശിവൽക്കരിക്കുമെന്ന് ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. കൂടാതെ, അരലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര കൺവൻഷൻ സെന്ററിൽ ഇന്നലെ ആരംഭിച്ച ഹ്യുമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യം സ്ത്രീ ശാക്തീകരണത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും വികസനത്തിന് വനിതകളുടെ സംഭാവന വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ഊർജം, കാലാവസ്ഥ, സുസ്ഥിരത എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെട്രോളിയം സർവീസസ് എന്ന കോളജിനും തുടക്കംകുറിച്ചു.

അതിനിടെ യൂറോ ഫൈഫ് ക്ലീൻ പെട്രോളും ഡിസലും സൗദി അറേബ്യൻ വിപണിയിലെത്തുന്നു. കാർബൺ ബഹിർഗമനം കുറക്കുന്ന പുതിയ ഇന്ധനങ്ങൾ രാജ്യത്തെ വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. പുതിയ ഇനം ഇന്ധനം ഘട്ടം ഘട്ടമായി രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമായി തുടങ്ങും.

സൗദി പ്രഖ്യാപിച്ച ഹരത സൗദി പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. യൂറോ 5 ക്ലീൻ ഇനത്തിൽ പെടുന്നതാണ് പുതിയ ഇന്ധനങ്ങൾ. രാജ്യത്തെ നിലവിലെ പെട്രോളും ഡീസലും ഘട്ടം ഘട്ടമായി പിൻവലിച്ചാണ് പുതിയ ഇനം ലഭ്യമാക്കുക. പുതിയ ഇനം ഇന്ധനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരവും എല്ലാ വാഹനങ്ങൾക്കും അനുയോജ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

2060 ഓടെ സീറോ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന്റെ ഭാഗമാണ് നീക്കം. ഉയർന്ന കാര്യക്ഷമതയുള്ളതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ ഇന്ധനങ്ങൾ ലഭ്യമാക്കുവാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മികച്ച നിലവാരവും ആധുനിക സാങ്കേതിവിദ്യകളും നൽകുന്നതാണ് യൂറോ5. യൂറോപ്യൻ എമിഷൻ സ്റ്റാന്റേർഡാണ് യൂറോ5. വൃത്തിയുള്ളതും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഇവ ലക്ഷ്യമിടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.