1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2022

സ്വന്തം ലേഖകൻ: രാജ്യത്തേക്ക് പ്രവേശിക്കാൻ വേണ്ടി സൗദി നിർബന്ധമാക്കിയിരുന്ന കോവിഡ് വാക്‌സിനേഷന്‍ എടുത്ത് മാറ്റി. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാൻ വേണ്ടി പ്രവാസികൾക്കായി ഏർപ്പെടുത്തിയ നിബന്ധനയാണ് സൗദി എടുത്തുമാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും സൗദി നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ് എത്തിയിരിക്കുന്നത്.

സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ വിദേശികൾക്ക് വിസയും പാസ്‌പോര്‍ട്ടും ഉണ്ടായാൽ മതിയാകും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ സൗദിയിലേക്ക് തിരികെ എത്തുന്ന പ്രവാസികൾക്കും കെവിഡ് വാക്സിനേഷൻ നിർബന്ധമില്ല. എന്നാൽ ഇവരുടെ കെെവശം വിസയും റെസിഡന്‍സി ഐഡിയും ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് വ്യക്തമാക്കി.

അതേസമയം, സൗദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻലിച്ചു. കൂടാതെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്നു എന്നാ മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും സൗദി ഒഴിവാക്കിയിട്ടുണ്ട്. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്നാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മക്ക, മദീന പള്ളികളില്‍ മാസ്‌ക് ഇപ്പോഴും അത്യാവശ്യമാണെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.

കൂടാതെ രാജ്യത്തെ വിനോദ പരിപാടികളിലോ, സ്ഥാപനങ്ങളിലോ, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ വാക്സിനേഷന്‍ തെളിവ് ആവശ്യമില്ല. കൊവിഡ് നിയന്ത്രിക്കാൻ ഒരു പരിതിവരെ സാധിച്ചെന്ന് സൗദി അധികൃതർ പറയുന്നു. എന്നാൽ പ്രതിരോധ നടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ എല്ലാം മാസ്ക് ധരിച്ച് മാത്രമേ എത്താൻ പാടുള്ളുയെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. അതേസമയം, സൗദി മതകാര്യവകുപ്പ് വിഭാഗത്തിൽ വനിതയെ നിയോഗിച്ചു. മക്കയിൽ നടത്തിയ സന്ദർശനത്തിനിടെ മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസാണ് നിയമനം പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.