1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ നിക്ഷേപകർ ബിസിനസ് രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ പരിശോധനകൾക്ക് മുന്നോടിയായി രേഖകൾ കൃത്യമായിരിക്കണമെന്നും രേഖകൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തവർക്ക് പിഴയീടാക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.

ഫെബ്രുവരിയിൽ ബിനാമി ബിസിനസ് അവസാനിപ്പിച്ച് കീഴടയങ്ങിയവർ ഇപ്പോൾ സൗദിയിൽ നിക്ഷേപകരായിരിക്കുകയാണ്. നൂറുകണക്കിന് മലയാളികളും ഇതിലുണ്ട്. നിക്ഷേപകരായവർക്ക് നിരവധി അവസരങ്ങളും സാധ്യതകളും സഹായവും ലഭിക്കും. നിക്ഷേപകരായവർക്ക് സ്‌പോൺസർ വേണ്ട. എല്ലാം സ്വന്തം നിലക്ക് ചെയ്യാം. പക്ഷേ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓഡിറ്റ് ആന്റ് ബിസിനസ് കൺസൾട്ടന്റ് ഫിറോസ് ആര്യൻതൊടിക പറഞ്ഞു.

നിക്ഷേപരായവർ രേഖകളെല്ലാം കൃത്യമായി സൂക്ഷിക്കണം. ലഭിക്കുന്ന ആനുകൂല്യങ്ങളും ബോധ്യം വേണം. ഇനിയും നിക്ഷേപകരാകാൻ സൗദിയിൽ അവസരമുണ്ട്. ഇനി മുതൽ അപേക്ഷ നൽകുന്നവർ നിക്ഷേപ ലൈസൻസുകൾ നേടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങൾ പാലിക്കേണ്ടിവരും.

സ്വന്തം നിലക്കോ, സൗദി പൗരനുമായി പങ്കാളിത്ത വ്യവസ്ഥയിലോ ബിസിനസ് നടത്തുവാനും അവസരമുണ്ട്. ചിലർ നിലവിലെ സ്‌പോൺസറെ പാർടണറാക്കിയാണ് ബിനിമി ബിസിനസ് അവസാനിപ്പിച്ചത്. നിക്ഷേപ മന്ത്രാലയത്തിന് കീഴിലെ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് കൺസൾട്ടൻസികളും ഓർമപ്പെടുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.