1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ ഈ വര്‍ഷം തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ചു. മുപ്പത്തിയാറ് കുറ്റകൃത്യങ്ങളിലൊഴികെയുള്ള തടവുകാര്‍ക്ക് രാജാവിന്‍റെ പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. കൊലപാതകം, ബലാത്സംഗം, ലൈംഗീക ഉപദ്രവം, ദൈവനിന്ദ, പ്രവാചക നിന്ദ, വിശുദ്ധ ഖുര്‍ആന്‍ നിന്ദ, ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹകുറ്റങ്ങള്‍ എന്നിവയില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് പൊതുമാപ്പിനര്‍ഹതയുണ്ടാകില്ല.

രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്ന രാജകാരുണ്യത്തിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളുമാണ് സൗദി ഭരണകൂടം പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ പൊതുമാപ്പിന് പരിഗണിക്കുന്ന തടവുകാര്‍ക്കുള്ള പൊതുനിബന്ധനകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്.

കൊലപാതകം, ബലാല്‍ത്സംഗം, ലൈംഗിക ഉപദ്രവം, ദൈവനിന്ദ, പ്രവാചകനിന്ദ, വിശുദ്ധ ഖുര്‍ആനിനെ അവഹേളിക്കല്‍, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം, ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങള്‍, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ അതീവ ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

രണ്ട് വര്‍ഷവും അതില്‍ കുറവും കാലത്തേക്ക് ശിക്ഷിക്കപ്പെട്ടവര്‍, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.