
സ്വന്തം ലേഖകൻ: സൗദിയിൽ ലോൺഡ്രികളിൽ (അലക്കു കട) വസ്ത്രങ്ങൾ നിലത്തിട്ടാൽ 1000 റിയാൽ പിഴ ചുമത്തും. നിയമം ശനിയാഴ്ച മുതൽ നടപ്പാക്കും. പിഴ ചുമത്തുന്നതിന് മുന്നോടിയായി ഒരു തവണ മുന്നറിയിപ്പു നൽകും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ 2000 റിയാൽ പിഴ ചുമത്തുന്ന നിയമവും ശനിയാഴ്ച പ്രാബല്യത്തിൽ വരും. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തുകയും സ്ഥാപനം ഒരാഴ്ചത്തേക്ക് അടപ്പിക്കുകയും ചെയ്യുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പറഞ്ഞു.
അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണിത്.
രാജ്യത്ത് ഓരോ മേഖലയിലും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായ പാലിക്കുന്നതിന് സ്ഥാപനങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കണം. സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്ന ആളുകള്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തവും സ്ഥാപന ഉടമകള്‍ക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല