1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2022

സ്വന്തം ലേഖകൻ: സൗദിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നിലവില്‍ വര്‍ദ്ധിക്കുന്നത് മന്ത്രാലയം നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ ഇത് വീണ്ടും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ പറഞ്ഞു.

പുതിയ കൊറോണ വൈറസിനെതിരായ വാക്സിന്‍ രോഗലക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലും ആശുപത്രിയില്‍ പ്രവേശിക്കുന്നതിലും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുവരെ ഡോസുകള്‍ പൂര്‍ത്തിയാക്കാത്ത വിഭാഗത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരാണ്. പ്രതിരോധ കുത്തിവെച്ചെടുത്തവര്‍ പൊതുവെ വലിയതോതില്‍ ആരോഗ്യഭീഷണി നേരിടുന്നില്ല. എന്നാല്‍ എല്ലാവരേയും സര്‍വ്വശക്തനായ ദൈവം സംരക്ഷിക്കട്ടേയെന്ന് എന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ സൗദിയിൽ പ്രതിദിന കോവിഡ്19 കേസുകൾ 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3045 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 5,65,482 ആയി. 424 പേർ രോഗ മുക്തരായി. രോഗം ഭേദമായവരുടെ എണ്ണം 5,43,553 ആയി. പുതുതായി മൂന്നു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 8,886 ആയി. 109 പേർ ഗുരുതരാവസ്ഥയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.