1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി സൗദി പാസ്‌പോര്‍ട്ട് മന്ത്രാലയം. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളും ആവശ്യകതകളും വിലയിരുത്തണമെന്ന് പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

‘ആവശ്യമായ യാത്രാ അനുമതികളും പാസ്‌പോര്‍ട്ട് ഡാറ്റാ, ഫോട്ടോ എന്നിവ വ്യക്തമായിരിക്കണം. അറബ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂന്ന് മാസത്തില്‍ കൂടുതലും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആറ് മാസത്തില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് കാലാവധി ഉണ്ടെന്ന് ഉറപ്പുവരുത്തണം’ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

ഒരു എന്‍ട്രി വിസക്ക് അപേക്ഷിക്കുമ്പോള്‍ രാജ്യത്തിന്റെയും ലക്ഷ്യസ്ഥാനത്തിന്റെയും ആവശ്യക്തകളും ആരോഗ്യ ആവശ്യകതകളും പാസ്‌പോര്‍ട്ട് കേടുപാടുകള്‍ കൂടാതെയുള്ളതെന്നും യാത്രക്കാരന്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഡയറക്ടറേറ്റ് വിശദമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.