1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോട്കൂടി നിർമ്മിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം പത്ത് കോടി യാത്രാക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.

രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നത്. പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്ലിജ് പറഞ്ഞു.

അത്യാധുനിക സംവിധാനങ്ങളോട് കൂടി നിർമ്മിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം പത്ത് കോടി യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യങ്ങളുണ്ടാകും. റിയാദിൽ നടന്നു വരുന്ന ഏവിയേഷൻ ഫോറത്തിലാണ് ഗാക്കാ പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. പദ്ധതി വഴി ടൂറിസം മേഖലയുടെ വികസനവും നിരവധി തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. ഇതിനു പുറമേ ജി.ഡി.പി വളർച്ചയിൽ വ്യോമയാന മേഖലയുടെ സംഭവന നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.