1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2022

സ്വന്തം ലേഖകൻ: ടാ​ക്​​സി ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക യൂ​നി​ഫോ​മി​ന്​ ​പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി അം​ഗീ​കാ​രം ന​ൽ​കി. ജൂ​ലൈ 12 മു​ത​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​​ന്റെ മു​ന്നോ​ടി​യാ​ണി​തെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഉ​ബ​ർ ടാ​ക്​​സി ഡ്രൈ​വ​ർ​മാ​രും തീ​രു​മാ​ന​ത്തി​ലു​ൾ​പ്പെ​ടും.

അ​തോ​റി​റ്റി​യു​ടെ അ​റി​യി​പ്പ​നു​സ​രി​ച്ച് പു​രു​ഷ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ദേ​ശീ​യ വ​സ്ത്രം അ​ല്ലെ​ങ്കി​ൽ ഷ​ർ​ട്ടും നീ​ള​മു​ള്ള പാ​ന്റ്സു​മാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ര​നി​റ​ത്തി​ലു​ള്ള ഫു​ൾ​കൈ ഷ​ർ​ട്ട്, ക​റു​ത്ത പാ​ന്റ്സ്, ബെ​ൽ​റ്റ് എ​ന്നി​വ ടാ​ക്​​സി ഡ്രൈ​വ​ർ​മാ​ർ​ക്ക്​ മാ​ത്ര​മാ​ക്കി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ധ​രി​ച്ചി​രി​ക്ക​ണം. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ജാ​ക്ക​റ്റോ, കോ​​ട്ടോ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.സ്​​ത്രീ​ക​ളാ​യ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ അ​ബാ​യ അ​ല്ലെ​ങ്കി​ൽ ഷ​ർ​ട്ട്, നീ​ള​മു​ള്ള പാ​ന്റ്സു​മാ​ണ് യൂ​നി​ഫോം. ജാ​ക്ക​റ്റ്​ അ​ല്ലെ​ങ്കി​ൽ കോ​ട്ട്​ എ​ന്നി​വ​യും നി​ർ​ബ​ന്ധ​മാ​ണ്​.

സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക, ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ക, ഡ്രൈ​വ​ർ​മാ​രു​ടെ രൂ​പ​ങ്ങ​ളി​ൽ നി​ല​വാ​രം പു​ല​ർ​ത്തു​ക, മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​തോ​റി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.