1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2022

സ്വന്തം ലേഖകൻ: 2020ൽ അഞ്ചു ശതമാനത്തിൽ നിന്നും 15 ശതമാനമായി ഉയർത്തിയ മൂല്യവർധിത നികുതി (വാറ്റ്) നിരക്ക് കുറയ്ക്കുന്നതു സൗദി അറേബ്യ പരിഗണനയിലെന്നു ധനമന്ത്രി മുഹമ്മദ് അൽ ജദാൻ. ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി റോയിട്ടേഴ്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്-19 ആഗോള തലത്തിൽ ബാധിച്ചതിനാൽ എണ്ണ വില മൂലമുണ്ടായ സാമ്പത്തിക സ്ഥിതി ഉയർത്താൻ വാറ്റ് നിരക്ക് മൂന്നു മടങ്ങ് സൗദി വർധിപ്പിച്ചിരുന്നു. വാറ്റ് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും എന്നാൽ ഇപ്പോൾ തങ്ങൾ കരുതൽ ശേഖരണത്തിന്റെ കുറവ് നികത്തുകയാണു ചെയ്യുന്നതെന്നും പറഞ്ഞു.

സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചുള്ള സൗദി അറേബ്യയുടെ നയം കരുതൽ ധനം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഒരു നിശ്ചിത ശതമാനത്തിൽ താഴെയാകുന്നില്ലെന്ന് ഉറപ്പാക്കും. രാജ്യം അതിന്റെ സാമ്പത്തിക സുസ്ഥിരതാ നയം രൂപപ്പെടുത്തുന്നതിന്റെ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ, തങ്ങൾ കരുതൽ ധനത്തിൽ നിന്നു 1 ട്രില്യൺ റിയാൽ ചെലവഴിച്ചു എന്നും ഇപ്പോൾ അവ നികത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.