1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2022

സ്വന്തം ലേഖകൻ: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീനക്കെതിരായ സൗദിയുടെ ചരിത്ര വിജയം അറബ് ലോകവും ആഘോഷമാക്കുകയാണ്. സഹോദര രാഷ്ട്രത്തിന്റെ വിജയത്തിൽ യുഎഇ സ്വദേശികളും പല പ്രവാസികളും സന്തോഷം പങ്കിട്ടു.

അതിനിടയിൽ സാക്ഷാൽ ബുർജ് ഖലീഫയിൽ സൗദിയുടെ ദേശീയ പതാക പ്രദർശിപ്പിച്ചാണ് ദുബായ് വിജയാഘോഷത്തിൽ പങ്കുചേർന്നത്. ബുർജ് ഖലീഫയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്നെ ഇന്നലെ രാത്രി സൗദി പതാക പ്രദർശിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദിയുടെ ഗംഭീര വിജയത്തെയും താരങ്ങളുടെ പ്രകടനത്തെയും ആരാധകർ പ്രശംസിച്ചു.

ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്‍റീനയെ സൗദി ഇന്നലെ പരാജയപ്പെടുത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് സൗദി. ഇന്ന് പൊതു അവധിയാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ ആഘോഷങ്ങൾ ആണ് സൗദിയിൽ‍ നടക്കുന്നത്. ഇതിനൊപ്പം ചേരുകയാണ് ലുലു ഗ്രൂപ്പ്. ലുലു ഹൈപ്പർ മാർക്കറ്റ് സൗദി ശാഖകളിൽ 14 ഫോർഡ് എസ്‍യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി ഫുട്ബാൾ ടീം നേടിയ ഐതിഹാസിക വിജയത്തിന്റെ ഭാഗമായാണ് ഇത്.

നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനം ആർക്കാണ് ലഭിക്കുക എന്ന് കണ്ടെത്തുന്നത്. മുന്‍ ലോക ചാമ്പ്യന്മാരെയാണ് സൗദി പരാജയപ്പെടുത്തിയിരിക്കുന്നത്. സൗദി കിരീടാവകാശി സൗദിയുടെ വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്‍റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ദൈവത്തിന് മുന്നിൽ സുജൂദ് ചെയ്യുയാണ് ചെയ്ത. ചിരിത്രത്തിലേക്ക് സൗദി നടന്നു നീങ്ങിയതിന്റെ സന്തോഷത്തിലാണ് രാജ്യം. റിയാദിലെ കൊട്ടാരത്തില്‍ ഇരുന്നായിരുന്നു സൗദി രാജാവ് കളികണ്ടത്. സഹോദരന്മാരെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതിന്റെ വീഡിയോ ആണ് വെെറലായത്.

ആഹ്ലാദസൂചകമായി സൗദിയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കരുത്തന്മാരായ അര്‍ജന്റീനയെ രണ്ട് ഗോളുകൾക്കാണ് സൗദി പരാജയപ്പെടുത്തിയത്. രാജ്യത്തെ ഫുട്ബോൾ ആരാധകർ ഈ വിജയത്തിൽ ആവേശത്തിലാണ്. ലുസൈല്‍ സ്റ്റേഡിയത്തിൽ ആണ് ഇന്നലെ മത്സരം നടന്നത്. നാണംകെട്ട തോൽവി തന്നെയാണ് അര്‍ജന്‍റീനക്ക് കിട്ടിയത്.

അര്‍ജന്‍റീനക്കെതിരെ സൗദി അറേബ്യ നേടിയ വിജയത്തിൽ സൗദിയെ അഭിനന്ദിച്ച് ദുബായ് ഭരണാദികരിയും യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അവർ സൗദിക്ക് ആശംസയുമായി ഇവർ രംഗത്തെത്തിയത്.

അര്‍ജന്‍റീനയെ അട്ടിമറിച്ച സൗദിയുടെ വിജയം അറബ് നാടിന്റെ സന്തോഷം ആണ് എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അർഹിച്ച വിജയം തന്നെയാണ് അല്ലെങ്കിൽ പൊരുതി നേടിയ വിജയം എന്നും പറയാൻ സാധിക്കും അതുകൊണ്ട് തന്നെയാണ് ഇത് അറേബ്യന്‍ നാടിന്‍റെ വിജയം എന്ന് പറയാൻ സാധിക്കുന്നതെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.