1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2023

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ലണ്ടൻ ഹീത്രൂവിൽ സുരക്ഷാ ഉദ്യോഗസ്ഥർ സമരത്തിന്. ഈമാസം 24 മുതൽ ഓഗസ്റ്റ് 27 വരെയുള്ള ദിവസങ്ങളിൽ 31 ദിവസം ഇടവിട്ട് സമരം ചെയ്യാനാണ് സുരക്ഷാ ഉദ്യോഗസഥരുടെ തീരുമാനം. യുണൈറ്റ് യൂണിയനിൽ ഉൾപെട്ട രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് സമരത്തിന് ഇറങ്ങുന്നത്. വേനൽ അവധി യാത്രകൾക്കായി വിമാനത്താവളിലെത്തുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് സമരം തലവേദനയാകും.

മണിക്കൂറുകൾ ക്യൂ നിന്ന് സുരക്ഷാപരിശോധനകൾ പൂർത്തിയാക്കേണ്ട സ്ഥിതിയാകും സമരം സൃഷ്ടിക്കുക. ശമ്പള വർധനയും മറ്റുചില ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. ഇവർക്ക് 10.1 ശതമാനത്തിന്റെ ശമ്പള വർധന നൽകാൻ എയർപോർട്ട് മാനേജ്മെന്റ് തയാറാണെങ്കിലും അതു പോരായെന്നാണ് യൂണിയന്റെ നിലപാട്. ജൂൺ 24,25,28,29,30 ജൂലൈ 14,15,16,21,22,23,24,28,29,30,31, ഓഗസറ്റ് 4,5,6,711,12,13,14,18,19,20,24,25,26,27 തിയതികളിലാണ് നിലവിൽ സമരത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസം തന്നെ 139 മില്യൺ പൗണ്ടിന്റെ നഷ്ടത്തിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനമെന്നാണ് എയർപോർട്ട് ഓപ്പറേറ്റർമാരുടെ നിലപാട്. ഇതോടൊപ്പം സമരംകൂടി എത്തുന്നതോടെ എയർപോർട്ടിന്റെ നിലനിൽപു തന്നെ അപകടത്തിലാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. സമരം ശക്തമായി മുന്നോട്ടുപോയാൽ നിരവധി വിമാനസർവീസുകൾ വൈകാനും പലതും മുടങ്ങാനും ഇത് കാരണമായേക്കുമെന്നാണ് അധികൃതർ ഭയക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.