1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2022

സ്വന്തം ലേഖകൻ: രാജ്യത്തു രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനകീയ പ്രതിഷേധങ്ങൾക്കിടെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ നാടു വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേക്കുള്ള റോഡും പ്രക്ഷോഭകർ വളഞ്ഞു. ചൊവ്വ പുലർച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവികതാവളത്തിലേക്കാണു പോയതെന്ന റിപ്പോർട്ടുകളെ തുടർന്നാണു പ്രക്ഷോഭകർ അവിടം വളഞ്ഞത്.

രാജപക്സെ അനുകൂലികൾ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു ജനക്കൂട്ടം പരിശോധന നടത്തി. അക്രമങ്ങളിൽ 250ലേറെ പേർക്കു പരുക്കേറ്റു. കർഫ്യൂ നിലവിലുണ്ടെങ്കിലും സർക്കാർ ഉന്നതർക്കും അവരുടെ വസതികൾക്കും നേരെ ആക്രമണം നടത്തിയും ഭരണകക്ഷി നേതാക്കളുടെ കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീയിട്ടും ജനകീയ പ്രതിഷേധം ശമനമില്ലാതെ തുടരുന്നു.

അക്രമസംഭവങ്ങളിൽ 8 പേർ മരിച്ചതോടെ പട്ടാളത്തിനും പൊലീസിനും പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥകാല അധികാരം നൽകി. വ്യക്തികളെ ആക്രമിക്കുന്നവരെയും പൊതുമുതൽ നശിപ്പിക്കുന്നവരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.അക്രമികളെ പിടികൂടി പൊലീസിനു കൈമാറും മുൻപ് 24 മണിക്കൂർ പട്ടാളത്തിനു കൈവശം വയ്ക്കാം, ചോദ്യം ചെയ്യാം. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കാനും സേനയ്ക്ക് അധികാരം നൽകി. ഗുണ്ടകളെ ഇറക്കി പ്രക്ഷോഭകർക്കു നേരെ അക്രമം അഴിച്ചുവിട്ടതിന് മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.