1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2022

സ്വന്തം ലേഖകൻ: പ്രവാസികൾ ഉൾപ്പടെ പലർക്കും പറ്റുന്ന ഒരു പ്രശ്നത്തിന് പരിഹാരമായാണ് യുഎഇ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് വരുന്ന ഓഫർ ലെറ്റർ സംബന്ധിച്ച് നിരവധി പരാതികൾ ആണ് ഉയരുന്നത്. മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ ആണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വ്യാജ ഓഫർ ലെറ്റർ ലഭിച്ച് നിരവധി തൊഴിലാളികൾ ആണ് വഞ്ചിതരായിരിക്കുന്നത്.

തൊഴിൽ സ്ഥാപനങ്ങൾ നൽകുന്ന ഓഫർ ലെറ്റർ വ്യാജമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിന് ആവശ്യമായ നടപടിക്രമങ്ങൾ മന്ത്രാലയം പൂർത്തിയാക്കി. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ട തൊഴിൽ വാഗ്ദാന പത്രികകളാണ് പ്രാഥമിക തൊഴിൽ രേഖയായി കണക്കാക്കുന്നത്. വിദേശത്തുള്ള തൊഴിലാളികളെ യുഎഇയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഓഫർ ലെറ്റർ അയക്കണം.

തൊഴിൽ സംബന്ധമായ കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി വേണം തൊഴിൽ കരാറിൽ ഒപ്പുവിടാൻ. പിന്നീട് തൊഴിലുടമയ്ക്ക് തിരിച്ചയക്കണം. ഓഫർ ലെറ്ററുകകളിൽ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കണം. അതിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കണം. മന്ത്രാലയ അധികൃതർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഓഫർ ലെറ്റർ പ്രിന്റ് തൊഴിൽ സംബന്ധിച്ച് കാര്യങ്ങൾ അറിയുന്നതിനും മന്ത്രാലയത്തിന് അപേക്ഷ നൽകണം. വിശ്വസിക്കാൻ സാധിക്കാത്ത എന്തെങ്കിലും തൊഴിൽ പെർമിറ്റിൽ ഉണ്ടെങ്കിൽ ഉറപ്പുവരുത്തണം.

ഓഫർ ലെറ്റർ വ്യാജമല്ലെന്ന് ഉറപ്പാക്കാൻ മൂന്ന്‌ വഴികൾ

നിയമനം രാജ്യത്തിന് പുറത്താണോ അകത്ത് നിന്നാണോ എന്ന് പരിശോധിക്കണം

ആദ്യം മന്ത്രാലയത്തിന്റെ വെബ് സൈറ്റിലെ അന്വേഷണ സേവനം ഉപയോഗപ്പെടുത്തണം.

സ്മാർട്ട് ആപ് വഴി ഉപയോഗിച്ച് വ്യാജ ഓഫർ ലെറ്റർ തിരിച്ചറിയാൻ സാധിക്കും.

മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റമർ ഹെൽപ്പ് ലെെനിൽ വിളിച്ച് സഹായം ചോദിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.