1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2023

സ്വന്തം ലേഖകൻ: ഒരു വര്‍ഷത്തില്‍ 183 ദിവസമോ അതില്‍ കൂടുതലോ ദിവസങ്ങള്‍ യുഎഇയില്‍ ചെലവഴിക്കുന്ന വ്യക്തികളെ ടാക്‌സ് റെസിഡന്റ്‌സ് ആയി കണക്കാക്കുന്ന നിയമം യുഎഇ ഭരണകൂടം അടുത്തിടെ നടപ്പിലാക്കിയിരുന്നു. അവര്‍ക്ക് ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ (ടിആര്‍സി) നേടാനും യുഎഇ നിരവധി രാജ്യങ്ങളുമായി ഒപ്പിട്ട ഇരട്ട നികുതി ഒഴിവാക്കല്‍ കരാറുകളില്‍ നിന്ന് പ്രയോജനം നേടാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫെഡറല്‍ ടാക്‌സ് അതോറിറ്റി വെബ്‌സൈറ്റ് അനുസരിച്ച്, വലിയ നടപടിക്രമങ്ങള്‍ ഇല്ലാതെ എളുപ്പത്തില്‍ ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഏകദേശം 45 മിനിറ്റ് എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപേക്ഷകന്‍ തിരഞ്ഞെടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഒരു വര്‍ഷത്തേക്ക് ടാക്‌സ് റെഡിസന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുത ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തികള്‍ ന്യായവും നീതിയുക്തവുമായ നികുതിക്ക് വിധേയരാണെന്ന് ഉറപ്പാക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഉപദേശക സ്ഥാപനമായ അരീന കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകന്‍ ദാരിയുഷ് സൗദി പറഞ്ഞു. യുഎഇയിലെ താമസക്കാര്‍ ഇരട്ട നികുതിക്ക് വിധേയരല്ലെന്ന് ഉറപ്പാക്കാന്‍ ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇരട്ട നികുതി കരാറുകളുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് വലിയ പ്രയോജനം ചെയ്യുമെന്ന് സെഞ്ച്വറി ഫിനാന്‍ഷ്യല്‍ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റ് അരുണ്‍ ലെസ്ലി ജോണ്‍ പറഞ്ഞു. ‘യുഎഇയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളില്‍ ഇരട്ട നികുതി നല്‍കുന്നത് ഒഴിവാക്കാന്‍ ഇത് പ്രത്യേകിച്ചും സഹായിക്കും.

നടപടിക്രമങ്ങൾ

ഫെഡറല്‍ ടാക്‌സ് അതോറിറ്റി (FTA) വെബ്‌സൈറ്റില്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
ലോഗിന്‍ ചെയ്ത ശേഷം, ‘സേവനങ്ങള്‍’ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
ഡ്രോപ്പ്-ഡൗണ്‍ മെനുവിലെ ‘സര്‍ട്ടിഫിക്കറ്റുകള്‍’ ക്ലിക്ക് ചെയ്യുക.
‘നികുതി റെസിഡന്‍സി സര്‍ട്ടിഫിക്കറ്റിനായുള്ള അഭ്യര്‍ത്ഥന’ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ലഭിക്കുന്ന അപേക്ഷാ ഫോറത്തില്‍ പേര്, എമിറേറ്റ്‌സ് ഐഡി നമ്പര്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ 6. നമ്പര്‍, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ തുടങ്ങിയ എല്ലാ കോളങ്ങളും പൂരിപ്പിക്കുക.
പാസ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, എമിറേറ്റ്സ് ഐഡി, വാടക കരാര്‍, യൂട്ടിലിറ്റി ബില്‍ എന്നിവ പോലുള്ള 8. ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
സമര്‍പ്പിക്കുന്നതിന് മുമ്പ് അപേക്ഷയിലെ എല്ലാ വിശദാംശങ്ങളും കൃത്യവും കാലികവുമാണെന്ന് 10. അവലോകനം ചെയ്യേണ്ടത് അനിവാര്യമാണ്.
‘സമര്‍പ്പിക്കുക’ ക്ലിക്ക് ചെയ്ത ശേഷം, ഉപയോക്താവിനെ പേയ്മെന്റ് ഗേറ്റ്വേയിലേക്ക് നയിക്കും. ഒരു പ്രോസസ്സിംഗ് ഫീസ് ഈടാക്കും.
നിങ്ങളുടെ അപേക്ഷ ലഭിച്ചാല്‍, FTA അത് സമഗ്രമായി അവലോകനം ചെയ്യും. അവര്‍ അനുമതി നല്‍കിയാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തിക്ക് ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഈ സര്‍ട്ടിഫിക്കറ്റ് ഇമെയില്‍ വഴിയാണ് അപേക്ഷകന് ലഭിക്കുക. വ്യക്തിയുടെ FTA അക്കൗണ്ടില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വിഭാഗം അനുസരിച്ച് ഈ പ്രക്രിയയില്‍ അല്‍പം വ്യത്യാസമുണ്ടാകാമെന്നും അധികൃതര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിന് 50 ദിര്‍ഹം, എല്ലാ നികുതി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും 500 ദിര്‍ഹം, നികുതി രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികള്‍ക്ക് 1,000 ദിര്‍ഹം, സ്ഥാപനങ്ങള്‍ക്ക് 1,750 ദിര്‍ഹം എന്നിങ്ങനെയാണ് ഫീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.