1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2023

സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ലളിതമായ 4 ചുവടുകൾ മാത്രം. www.iloe.ae എന്ന വെബ്സൈറ്റിൽ എളുപ്പത്തിൽ ഇൻഷുറൻസ് അംഗത്വം എടുക്കാം. ഓൺലൈനിൽ സാധിക്കാത്തവർക്ക് ഐഒഎൽഇ പൂൾസ് ആപ്, കിയോസ്ക്, ബിസിനസ് സർവീസ് സെന്റർ, അൽ അൻസാരി മണി എക്സ്ചേഞ്ച്, ബാങ്ക് ആപ്ലിക്കേഷൻ എന്നിവ വഴിയും ഇൻഷുറൻസിൽ ചേരാം.

ജൂൺ 30വരെ പിഴ കൂടാതെ പദ്ധതിയിൽ ചേരാം. ശമ്പളം 16000 ദിർഹത്തിൽ താഴെയുള്ളവർക്കും മുകളിലുള്ളവർക്കും രണ്ടു കാറ്റഗറിയാണുള്ളത്. 16000 ദിർഹത്തിൽ താഴെയുള്ളവർക്ക് 5 ദിർഹമാണ് മാസത്തിൽ പ്രീമിയം. വർഷം 60 ദിർഹം അടയ്ക്കാം. 10000 ദിർഹം ഇൻഷുറൻസായി ലഭിക്കും. 16000 ദിർഹത്തിൽ കൂടുതലുള്ളവർക്ക് മാസം 10 ദിർഹമാണ് പ്രീമിയം. വർഷത്തിൽ 120 ദിർഹം അടയ്ക്കണം.

ഇൻഷുറൻസ് തുകയായി 20000 ദിർഹം ലഭിക്കും. കുറ‍ഞ്ഞത് 12 മാസമെങ്കിലും ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കുന്നവർക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കു. ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകൾ, ഗാർഹിക ജോലിക്കാർ, താൽക്കാലിക ജോലിക്കാർ, 18 വയസ്സിൽ താഴെയുള്ള ജോലിക്കാർ, വിരമിച്ച ശേഷം മറ്റു ജോലികൾ ചെയ്യുന്നവർ എന്നിവരെയാണ് ഇൻഷുറൻസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ നഷ്ടപരിഹാരം ലഭിക്കും. ശമ്പളത്തിന്റെ 60 ശതമാനമാണ് നഷ്ടപരിഹാരമായി ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.