
സ്വന്തം ലേഖകൻ: സന്ദർശക, ടൂറിസ്റ്റ് വീസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്തു തുടർന്നവരുടെ പിഴ സംഖ്യ യുഎഇ പകുതിയായി കുറച്ചു. ഇനി പ്രതിദിനം 50 ദിർഹം അടച്ചാൽ മതി. നേരത്തെ ഇത് 100 ദിർഹമായിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യുരിറ്റിയാണ് പിഴ കുറയ്ക്കുന്ന കാര്യം അറിയിച്ചത്.
അതേസമയം, റസിഡൻസി വീസക്കാർ കാലാവധി കഴിഞ്ഞ് വീസ പുതുക്കാതിരുന്നാലുള്ള പിഴ ഇരട്ടിയാക്കുകയും ചെയ്തു. നേരത്തെ പ്രതിദിനം പിഴ 25 ദിർഹം ആയിരുന്നത് ഇനി മുതൽ 50 ദിർഹം നൽകണം. പുതിയ നിരക്ക് രാജ്യത്തെ ടൈപ്പിങ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
റെസിഡന്‍സി വീസയുടെ കാലാവധി കഴിഞ്ഞ ശേഷവും അവ പുതുക്കാതെ രാജ്യത്ത് തുടര്‍ന്നാലുള്ള പിഴ നിരക്ക് നേരത്തേ ഉള്ളതില്‍ നിന്ന് വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവില്‍ നല്‍കേണ്ട 25 ദിര്‍ഹത്തിന് പകരം അത് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് 50 ദിര്‍ഹമാക്കിയാണ് മാറ്റിയിരിക്കുന്നത്.
ഇതുപ്രകാരം രാജ്യത്തെ ഏത് വീസക്കുമുള്ള ഓവര്‍ സ്‌റ്റേ ഫീസ് 50 ദിര്‍ഹമാക്കി ഏകീകരിച്ചിരിക്കുകയാണ് അധികൃതര്‍. രാജ്യത്തെ വീസ ടൈപ്പിംഗ് സെന്ററുകളും ഫീസ് മാറ്റം സ്ഥിരീകരിച്ചു. യുഎഇ ഭരണകൂടം കഴിഞ്ഞ മാസം പ്രഖ്യാപിച്ച സുപ്രധാന വീസ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഓവര്‍സ്‌റ്റേ ഫീസുകള്‍ ഏകീകരിച്ചുകൊണ്ട് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല