1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2022

സ്വന്തം ലേഖകൻ: ഈ മാസം മുതല്‍ യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരും. ഇതില്‍ ആദ്യത്തേത് ഈ വര്‍ഷം ജൂണില്‍ നിലവില്‍ വന്ന സ്മാര്‍ട്ട് ചാര്‍ജ് പോയിന്റ് റെഗുലേഷനുകള്‍ക്കൊപ്പം 2022 ഡിസംബര്‍ 31 മുതല്‍ നിലവില്‍ വരുന്ന സുരക്ഷാ നിയന്ത്രണങ്ങള്‍ ആണ്. ഏറ്റവും പുതിയ നിയമ പ്രകാരം ചാര്‍ജ്ജിംഗ് ഉപകരണങ്ങള്‍ക്ക് സൈബര്‍ സെക്യുരിറ്റി കവറും ടാമ്പര്‍ പ്രൊട്ടക്ഷനും ആവശ്യമായി വരും. ചാര്‍ജ്ജിംഗ് പോയിന്റുകളിലെ ഇലക്ട്രിസിറ്റി സംവിധാനത്തിനും, ചാര്‍ജ്ജ് പോയിന്റിനും അതോടൊപ്പം ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണം.

ഡിസംബര്‍ 31 ന് ശേഷം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചാര്‍ജ്ജ് പോയിന്റുകള്‍ ഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഓഫീസ് ഫോര്‍ പ്രൊഡക്ട് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം. ഒരു പുതിയ സ്മാര്‍ട്ട് ചാര്‍ജര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക് വാഹനയുടമകളും ഈ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും.

സ്‌പെയിനില്‍ ജീവിക്കുന്ന, ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്ക് ഇനി ബ്രിട്ടീഷ് ലൈസന്‍സ് ഉപയോഗിച്ച് സ്‌പെയിനില്‍ വാഹനമോടിക്കുവാന്‍ കഴിയില്ല. ഇത് എന്നു മുതല്‍ നിലവില്‍ വരുമെന്നതിന് വ്യക്തതയില്ല. എന്നാല്‍, ഈ പുതിയ തീരുമാനങ്ങള്‍ പ്രകാരം. നിങ്ങളുടെ യു കെ ലൈസന്‍സിനു പകരമായി സ്പാനിഷ് ലൈസന്‍സ് ലഭിക്കുവാന്‍, സ്‌പെയിനിലെത്ത് ആറു മാസത്തിനകം അപേക്ഷിച്ചാല്‍ മതി.

എച്ച് എം ആര്‍ സി പുറപ്പെടുവിച്ച, കമ്പനികാര്‍ ഓടിക്കുന്നവര്‍ക്ക് അവരുടെ തൊഴിലുടമകളില്‍ നിന്നും ഇന്ധന ചാര്‍ജ്ജ് ആവശ്യപ്പെടുന്നതിനുള്ള പുതിയ അഡ്‌വൈസറി ഫ്യൂവല്‍ നിരക്കാണ് മറ്റൊന്ന്. ഇതനുസരിച്ച് ഡീസലിന്റെ നിരക്കില്‍ വ്യത്യാസമില്ലെങ്കിലും പെട്രോള്‍ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. ഇതനുസരിച്ച് 1,400 സി സി വരെയുള്ള എല്ലാ കമ്പനികാറുകളുടെയും അഡ്‌വൈസറിഫ്യൂവല്‍ നിരക്ക് മൈലിന് 15 പെന്‍സ് എന്നതില്‍ നിന്നും 14 പെന്‍സ് ആയി കുറച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡ്രൈവിംഗ് നിയമങ്ങളില്‍ ധാരാളം മാറ്റങ്ങള്‍ വന്നിരുന്നു. ഫ്യൂവല്‍ റൂള്‍, ക്ലീന്‍ എയര്‍ സോണുകള്‍ എന്നിവയ്‌ക്കൊപ്പം കഴിഞ്ഞമാസം നിലവില്‍ വന്ന നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഇ 10 പെട്രോള്‍ നീക്കം ചെയ്തതും ഇതില്‍ വരും. ബ്രിസ്റ്റോള്‍, വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം അടിസ്ഥാനമാക്കി ചാര്‍ജ്ജ് ഈടാക്കുന്ന സോണ്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.