
സ്വന്തം ലേഖകൻ: നാട്ടിലേക്ക് തടസ്സമില്ലാതെ ഇനി വേഗത്തിൽ പണം അയക്കാം. ഇന്ത്യയുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫെയ്‌സ് (യുപിഐ) സൗകര്യം ഇനി മുതൽ കൊമേഴ്‌സ്യൽ ബാങ്കിലും ലഭ്യമാകും. യുപിഐ സൗകര്യം ഒരുക്കുന്ന ഖത്തറിലെ ആദ്യത്തെ ബാങ്കാണ് കൊമേഴ്‌സ്യൽ ബാങ്ക്.
ചെറിയ സമയം മതി ഇത്തരത്തിൽ പണം അയക്കാൻ. . ബെനിഫിഷറി വിഭാഗത്തിൽ പണം ലഭിക്കേണ്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഐഎഫ്എസ്‌സി കോഡോ ഒന്നു ചേർക്കേണ്ടതില്ല. ഇല്ലാതെ തന്നെ യുപിഐ-ഐഡി ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഉപഭോക്താവ് തന്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ പ്രവേശിച്ച് യുപിഐ-ഐഡി ക്രിയേറ്റ് ചെയ്യണം. 4 മണിക്കൂറും യുപിഐ പെയ്‌മെന്റ് സംവിധാനം ഇയാൾക്ക ഉപയോഗിക്കാൻ സാധിക്കും.
ഇന്ത്യയിലേക്കുള്ള യുപിഐ റമിറ്റൻസ് സേവനം ആരംഭിക്കുന്നത് സന്തോഷകരമായ നിമിഷമാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് കമേഴ്സ്യൽ ബാങ്ക് സി.ഇ.ഒ ജോസഫ് എബ്രഹാം പറഞ്ഞു. ‘ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടപാടുകാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങളിലെ സുപ്രധാനമായ ചുവടുവെപ്പാണിത്.
ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ബാങ്കിങ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിലെ പ്രവാസികൾക്ക് നൂതന പേമെന്റ് സംവിധാനം അവതരിപ്പിക്കുന്നത്. അതിവേഗ ഡിജിറ്റൽ ലോകത്ത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ സേവനങ്ങൾ ഫലപ്രദമാവും’ -സി.ഇ.ഒ ജോസഫ് എബ്രഹാം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല