1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2022

അലക്സ് വർഗ്ഗീസ്: അന്താരാഷ്ട്ര റിക്രൂട്ട് ചെയ്ത നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി ലീഡ്സിൽ യുക്മ നേഴ്സ് ഫോറവും, ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നഴ്സസ് ദിനവും ശില്പശാലയും നാളെ ശനിയാഴ്ച (11/06/22) യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കും.

പ്രധാന അതിഥിയായി ആനി ടോപ്പിംഗ് (എക്സിക്യുട്ടീവ് ഡയറക്ടർ ഓഫ് നഴ്സിംഗ്) പങ്കെടുക്കും. യുക്മ ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ (ഡയറക്ടർ ഓഫ് അഡ്വാൻസ്ഡ് പ്രാക്ടീസ്), അഷിത സേവ്യർ (സീനിയർ നഴ്സ് ), വിനീത അബി(അസ്വാൻസ്ഡ് ക്ലിനിക്കൽ പ്രക്ടീഷനർ), റീന ഫിലിപ്പ് (എ സി പി) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

ലീഡ്സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നഴ്സുമാർക്ക് അവരുടെ പ്രൊഫഷണൽ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയിൽ അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനും, നഴ്സുമാരുടെ ക്ഷേമത്തിന് ഉപയോഗമാകുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് ലീഡ്സിൽ ആദ്യമായി ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ ജൂൺ 11ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ രണ്ടു മണി വരെയായിരിക്കും പരിപാടി നടക്കുക. പുതിയതായി യുകെയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് വേണ്ടി യുക്മ നഴ്സസ് ഫോറവും, ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നഴ്സസ് ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം :-
Anglers club,
75 stoney Rock Lane,
LS9 7TB,
Leeds.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.