1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2022

സ്വന്തം ലേഖകൻ: വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. കഴിഞ്ഞ കുറച്ച് പതിപ്പുകളിലായി നിരവധി വൻ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സുരക്ഷയ്ക്കും ഉപയോക്താക്കൾക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്.

അബദ്ധത്തിൽ അയച്ച മെസേജുകൾ നീക്കം ചെയ്യാൻ കൂടുതൽ സമയം നൽകിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
‘ഡിലീറ്റ് ഫോർ ഓൾ’ ഫീച്ചറിന്റെ സമയപരിധി നീട്ടാനുള്ള സാധ്യതയെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് വന്നിരുന്നു. നിലവിൽ ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കൻഡുമാണിത്.

ഇതിന്റെ സമയപരിധി രണ്ട് ദിവസമാക്കാനാണ് നീക്കം. അതേസമയം, ഏഴ് ദിവസം വരെ നീട്ടാനാണ് നീക്കം നടക്കുന്നതെന്നും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാവിയിലെ ഒരു അപ്‌ഡേറ്റിൽ സമയപരിധി 2 ദിവസമായി മാറ്റാൻ വാട്സാപ് നീക്കം നടത്തുന്നതായാണ് വാബീറ്റാഇൻഫോയുടെ പുതിയ റിപ്പോർട്ട്.

പുതിയ ഫീച്ചർ വാട്സാപ്പിന്റെ ആൻഡ്രോയിഡ് 2.22.4.10 ബീറ്റാ പതിപ്പിലാണ് കണ്ടെത്തിയത്. പുതിയ ഫീച്ചര്‍ വരുന്നതോടെ അയച്ച സന്ദേശങ്ങൾ രണ്ട് ദിവസവും 12 മണിക്കൂറും കഴിഞ്ഞ് ഉപയോക്താക്കൾക്ക് അൺസെൻഡ് ചെയ്യാൻ കഴിയും. മെസേജ് ഡിലീറ്റ് ചെയ്യലുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചറിലും വാട്സാപ് പ്രവർത്തിക്കുന്നുണ്ട്. ഇത് ഉടൻ തന്നെ പുറത്തിറങ്ങിയേക്കും.

ചാറ്റിലെ എല്ലാ സന്ദേശങ്ങളും മീഡിയ ഫയലുകളും ഇല്ലാതാക്കാൻ ഈ ഫീച്ചർ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിച്ചേക്കും. ഇത് ഇതുവരെ ബീറ്റാ പതിപ്പുകളിൽ എത്തിയിട്ടില്ല. അതായത് സാധാരണ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഇത് വളരെയധികം സമയമെടുത്തേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.