TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2018

അപ്പച്ചന്‍ കണ്ണഞ്ചിറ (വിലങ്ങാട്): ഗ്രെയ്റ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളും, പ്രസ്റ്റണ്‍ കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. മാത്യു ജേക്കബ് ചൂരപൊയികയിലിന്റെ പിതാവ് ചാക്കോ ജോസഫ് വിലങ്ങാട് നിരാതനായി.

കോഴിക്കോടു നരിപ്പറ്റ പഞ്ചായത്തില്‍ വിലങ്ങാട്ടെ ആദ്യകാല കുടിയേറ്റക്കാരനും, വിലങ്ങാട് സെന്റ്. ജോര്‍ജ്ജ് സ്‌കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനും, സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്ന ചാക്കോ സാറിന് 95 വയസ്സ് പ്രായമുണ്ടായിരുന്നു. കോട്ടയം മീനച്ചില്‍ താലൂക്കിലെ ഇളങ്ങുളം പാലൂക്കാവില്‍ നിന്നും മലബാറിലേക്ക് കുടിയേറിയ ചാക്കോ മാഷ് വിലങ്ങാട് പോസ്റ്റ്മാസ്റ്റര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിലങ്ങാട് സെന്റ് ജോര്‍ജ്ജ് സ്‌കൂളില്‍ നിന്നും അദ്ധ്യാപികയായി വിരമിച്ച റോസമ്മ ചാക്കോയാണ് പരേതന്റെ ഭാര്യ. റോസമ്മ ടീച്ചര്‍ ആലക്കല്‍ കുടുംബാംഗമാണ്.

റിട്ട.അദ്ധ്യാപകനായ ജേക്കബ് (തങ്കച്ചന്‍) ബാംഗ്ലൂര്‍, ജോസ് (കുണ്ടുതോട്), വിന്‍സണ്‍ (വിലങ്ങാട്), ലില്ലിക്കുട്ടി കുര്യാച്ചന്‍, മാത്യു അച്ചന്‍ (യുകെ) ഫിലിഫ് എന്നിവര്‍ മക്കളാണ്. സിറില്ല കട്ടക്കയം (കുളത്തുവയല്‍), പൗളി വല്ലിയില്‍ (കുളത്തുവയല്‍), ജോസമ്മ മണ്ണാപറമ്പില്‍ (കുടിയാന്മല), കുര്യാച്ചന്‍ പുത്തന്‍പുരയില്‍ (കരുവഞ്ചാല്‍), സെലിന്‍ കളപ്പുര (ആലക്കോട്) എന്നിവര്‍ ജാമാതാക്കളുമാണ്.

ആഗസ്റ്റ് 19 നു ഞായറാഴ പന്ത്രണ്ടു മണിക്കു സ്വഭവനത്തില്‍ അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ച് വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ മാര്‍ റെമിജിയൂസ് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ശുശ്രുഷകള്‍ക്കു ശേഷം കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തും.

കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്,മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോര്‍ജ്ജ് വലിയമറ്റം, മാര്‍ ജേക്കബ് തൂങ്കുഴി തുടങ്ങി നിരവധി പേര് അനുശോചനവും പ്രാര്‍ത്ഥനകളും നേര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

യുക്മ ദേശീയ, റീജിയണല്‍ തലങ്ങളിലെ പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം
യുക്മ ദേശീയ, റീജിയണല്‍ തലങ്ങളിലെ പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം
വേള്‍ഡ് യൂത്ത് ഡേ 2019; പാനമയ്‌ക്കൊപ്പം തയാറെടുത്ത് “ശാലോം വേള്‍ഡ്”
വേള്‍ഡ് യൂത്ത് ഡേ 2019; പാനമയ്‌ക്കൊപ്പം തയാറെടുത്ത് “ശാലോം വേള്‍ഡ്”
അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍; മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലെ സംഘാടക മികവിന് അഭിനന്ദന പ്രവാഹം
അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍; മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലെ സംഘാടക മികവിന് അഭിനന്ദന പ്രവാഹം
ബാന്‍ബറി മലയാളി അസോസിയേഷന് നവനേതൃത്വം.ജിജി മാത്യു വീണ്ടും പ്രസിഡണ്ട്.ജോണ്‍ ആന്റണി സെക്രട്ടറി
ബാന്‍ബറി മലയാളി അസോസിയേഷന് നവനേതൃത്വം.ജിജി മാത്യു വീണ്ടും പ്രസിഡണ്ട്.ജോണ്‍ ആന്റണി സെക്രട്ടറി
യുക്മ ഫാമിലി ഫെസ്റ്റ് ഇന്ന് വിഥിന്‍ ഷോയില്‍; ഇവര്‍ വ്യക്തിഗത അവാര്‍ഡ് ജേതാക്കള്‍
യുക്മ ഫാമിലി ഫെസ്റ്റ് ഇന്ന് വിഥിന്‍ ഷോയില്‍; ഇവര്‍ വ്യക്തിഗത അവാര്‍ഡ് ജേതാക്കള്‍
ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലഭിച്ചത് 3000 പൗണ്ട്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലഭിച്ചത് 3000 പൗണ്ട്
മികച്ച റീജിയണുകള്‍ക്കും അസ്സോസിയേഷ നുകള്‍ക്കുമുള്ള യുക്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;  സമസ്ത മേഖലകളിലും സുവര്‍ണ നേട്ടവുമായി സൗത്ത് വെസ്റ്റ് റീജിയണ്‍ “ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ്” ജേതാക്കള്‍
മികച്ച റീജിയണുകള്‍ക്കും അസ്സോസിയേഷ നുകള്‍ക്കുമുള്ള യുക്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;  സമസ്ത മേഖലകളിലും സുവര്‍ണ നേട്ടവുമായി സൗത്ത് വെസ്റ്റ് റീജിയണ്‍ “ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ്” ജേതാക്കള്‍
പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ അനുഗ്രഹീത കലാകാരന്‍മാര്‍; സന്ദര്‍ലാന്‍ഡ്, സാല്‍ഫോര്‍ഡ്, വാറിംഗ്ടണ്‍ അസോസിയേഷനുകളില്‍ നിന്നും ന്യത്ത സംഘങ്ങള്‍; യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ അനുഗ്രഹീത കലാകാരന്‍മാര്‍; സന്ദര്‍ലാന്‍ഡ്, സാല്‍ഫോര്‍ഡ്, വാറിംഗ്ടണ്‍ അസോസിയേഷനുകളില്‍ നിന്നും ന്യത്ത സംഘങ്ങള്‍; യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാന്‍ഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി
യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാന്‍ഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി
More Stories..