സ്വന്തം ലേഖകൻ: ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ ശ്രദ്ധ കവര്‍ന്ന യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍ വീണ്ടും വാര്‍ത്തകളില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ക്വയറായ ‘യെങ്ങ് വോയിസി’ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുകയാണ് സൗപര്‍ണികയ്ക്ക്. യുകെയിലെ 4500 സ്കൂളുകളില്‍ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്കൂള്‍ കുട്ടികളാണ് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ക്വയറില്‍ …
സ്വന്തം ലേഖകൻ: അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം, മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ അഗാധ ശബ്ദസാഗരം ബാക്കിയായി. അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്താണ് അദ്ദേഹം വിടപറഞ്ഞത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. അര്‍ബുദരോഗബാധിതനായി …
സ്വന്തം ലേഖകൻ: ലോകം 2025നെ വരവേൽക്കാൻ ഒരുങ്ങവെ ചർച്ചയാകുന്നത് വിഖ്യാത ദർശകരായിരുന്ന ബാബ വംഗയും നോസ്ട്രഡാമസും നടത്തിയ പ്രവചനങ്ങളാണ്. വ്‌ളാഡിമിർ പുടിനെ വധിക്കാനുള്ള ശ്രമം, തീവ്രവാദി ആക്രമണങ്ങൾ, യൂറോപ്പിനെ നാശത്തിലേക്ക് നയിക്കുന്ന യുദ്ധം തുടങ്ങിയവയാണ് ഇരുവരും നടത്തിയിട്ടൂള്ള സമാനമായ പ്രവചനങ്ങൾ. ഇതിൽ യൂറോപ്പിൽ വിനാശകരമായ ഒരു യുദ്ധം നടക്കുമെന്നാണ് ഇവർ നടത്തിയിരിക്കുന്ന ഏറ്റവും ആശങ്കാജനകമായ പ്രവചനം. …
സ്വന്തം ലേഖകൻ: 1974ൽ ഓസ്ട്രേലിയയിൽ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ. അന്നു വീശിക്കടന്നുപോയ കാറ്റിന്റെയും അതിൽ ജീവൻ പൊലിഞ്ഞ മാലിനിയുടെയും കഥ 50–ാം വാർഷികത്തിൽ ഓർമിപ്പിക്കുന്നത് ഡാർവിനിലെ ജനറൽ സെമിത്തേരിയിലെ ശിലാഫലകം; അതിൽ ചരിത്രം കുറിച്ചിട്ട മലയാള വാക്കുകൾ. മാലിനി പാലത്തിൽ ബെൽ …
സ്വന്തം ലേഖകൻ: മലയാളത്തിന്റെ എം.ടി. വിട പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ …
സ്വന്തം ലേഖകൻ: ബ്രിട്ടനെ സംബന്ധിച്ചടത്തോളം 2025 ഉം മെച്ചമായിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസ്ഥയില്‍. ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പൊട്ടിച്ച നികുതി ബോംബിന്റെ ആഘാതത്തിലാണ് ബിസിനസ്സുകള്‍. ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നികുതി വര്‍ധനവുകള്‍ തൊഴിലുകളെയും, …
സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും സ്വദേശിവത്കരണത്തിന്‍റെ ഭാഗമായും ഈ വര്‍ഷം ഗള്‍ഫ് നാടുകളില്‍ പ്രഖ്യാപിച്ച ചില സുപ്രധാന വീസ നിയമങ്ങളും ഭേദഗതികളും അറിയാം. ഗൾഫ് ഗ്രാൻഡ് ടൂർസ് വീസ യൂറോപ്പിലെ ഷെങ്കന്‍ വീസ മാതൃകയിൽ ഒറ്റ വീസയിൽ ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാനും ഒരു മാസം വരെ അവിടെ താമസിക്കാനും അനുവദിക്കുന്നതാണ് …
സ്വന്തം ലേഖകൻ: പ്രവാസികളുടെ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് രജിസ്ട്രേഷനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കും. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പുതിയ ബയോമെട്രിക് വെരിഫിക്കേഷന്‍ ആവശ്യകതകള്‍ പൂർത്തിയാക്കിയില്ലെങ്കിൽ അവർക്കെതിരേ കർശന നടപടികൾ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജനുവരി ഒന്നു മുതൽ തന്നെ നടപടികൾ ആരംഭിക്കും.ആദ്യഘട്ടത്തിൽ ബാങ്കിങ് സേവനങ്ങളെയാണ് ബാധിക്കുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വീകരിക്കാൻ …
സ്വന്തം ലേഖകൻ: അടുത്ത 2040 വരെ ജർമനിയുടെ തൊഴിൽ മേഖലയിലേക്ക് പ്രതിവർഷം 2,88,000 വിദേശീയരെ ആവശ്യമെന്ന് റിപ്പോർട്ട്. തൊഴിൽ മേഖലയിൽ സ്ഥിരത നിലനിർത്താനായി 2040 വരെ പ്രതിവർഷം ശരാശരി 2,88,000 കുടിയേറ്റ തൊഴിലാളികളെയാണ് ജർമനിക്ക് ആവശ്യമായി വരുന്നത്. ഗാർഹിക തൊഴിൽ മേഖലയുടെ പ്രാതിനിധ്യത്തിൽ, പ്രത്യേകിച്ചും സ്ത്രീകളുടെയും പ്രായം ചെന്ന തൊഴിലാളികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞാൽ 2,88,000 …
സ്വന്തം ലേഖകൻ: റെ മാസങ്ങള് നീണ്ട കാത്തിരിപ്പിനും ചര്ച്ചകള്ക്കും നിര്ദ്ദേശങ്ങള്ക്കും ശേഷം എന്എച്ച്എസ് നഴ്സുമാരുടെ 2024/25 വര്ഷത്തെ പുതുക്കിയ ശമ്പളം നിശ്ചയിച്ചു. ഇതില് ഏറ്റവുമധികം പ്രത്യേകതയുള്ളത് പുതുക്കിയ ശമ്പള നിരക്ക് പല വിദഗ്ധരും പ്രവചിക്കുകയും നിര്ദ്ദേശിക്കുകയും ചെയ്തതിനേക്കാള് വളരെ കൂടുതലാണ് എന്നതാണ്. അതിന്റെ വിശദാംശങ്ങള് ഇവിടെ വായിക്കാം. വ്യാപകമായി 5.5 ശതമാനത്തിന്റെ വര്ദ്ധനവാണ് ഇപ്പോള് പ്രഖ്യാപിച്ചിരിക്കുന്നത്. …