സ്വന്തം ലേഖകൻ: വീസ്മയക്കാഴ്ചകളും വിജയാഘോഷങ്ങളും കലാപരിപാടികളും മാറ്റുകൂട്ടിയ രണ്ടര മണിക്കൂർ. പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്‌സിന് കൊടിയിറങ്ങി. സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി …
സ്വന്തം ലേഖകൻ: പാരിസ് ഒളിംപിക്സിന് ഇന്ന് തിരശീല വീഴും. ഒളിമ്പിക്‌സിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോൾ ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉൾപ്പടെ ആറ് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. മത്സരിച്ച ഒരു ഇനത്തിലും സ്വർണ്ണം നേടാൻ ഇന്ത്യക്ക് സാധിച്ചില്ല. പാരീസ് ഒളിമ്പിക്‌സിൽ എഴുപത്തിയൊന്നാമതാണ് ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ നാൽപത്തിയെട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. …
സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്താന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിമ്പിപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ …
സ്വന്തം ലേഖകൻ: ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അവർ അയോഗ്യയാക്കപ്പെട്ടിരുന്നു. ‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, …
സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുന്നത്. മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ …
സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കറിന് വെങ്കലം. 221 പോയിന്റോടെയാണ് മെഡല്‍ നേട്ടം. തെക്കൻ കൊറിയയുടെ ഓഹ് യെ ജിൻ (243.2 പോയിന്റ്), കിം യെ ജി (241.3 പോയിന്റ്) എന്നിവർക്കാണ് യഥാക്രമം സ്വർണവും വെള്ളിയും. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ …
സ്വന്തം ലേഖകൻ: സെൻ നദിയിൽ വെള്ളിയാഴ്ചയുടെ വെളിച്ചംവീഴുമ്പോൾ ആ ചരിത്രനിമിഷത്തിലേക്ക് മിഴിതുറക്കാം. ഒളിമ്പിക്‌സിൽ ആദ്യമായി സ്റ്റേഡിയത്തിനു പുറത്തൊരു ഉദ്ഘാടനച്ചടങ്ങ്. പാരീസ് ഒളിമ്പിക്‌സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്‌റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല, സെൻ നദിയുടെ ഓളങ്ങളാണ് അവരെ വരവേൽക്കുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിൽ നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും. ഫ്രാൻസിന്റെ തലസ്ഥാനംതന്നെ ഒരു വലിയ സ്‌റ്റേഡിയമായിമാറും. ഇന്ത്യൻസമയം രാത്രി …
സ്വന്തം ലേഖകൻ: കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ഫുട്‌ബോൾ ടീമിനെയും വംശീയമായി അധിക്ഷേപിച്ചുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി അർജന്റീന. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷമുള്ള വിജയാഘോഷത്തിനിടെയിലാണ് കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ദേശീയ ടീമിനെയും അർജന്റീന താരങ്ങൾ വംശീയമായി അധിക്ഷേച്ചതെന്നാണ് വിവരം. കിരീട നേട്ടത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ വിജയാഘോഷത്തിന്റെ ഒരു വീഡിയോ അർജന്റീന താരം …
സ്വന്തം ലേഖകൻ: ടൂര്‍ണമെന്റിലുടനീളം വീറുറ്റ പോരാട്ടം കാഴ്ച്ച വെച്ച സ്‌പെയിന്‍ യൂറോപ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ അധിപന്മാരായി. 2-1 സ്‌കോറില്‍ വിജയിച്ചു കയറിയാണ് ഇംഗ്ലണ്ടിന്റെ കിരീടമോഹങ്ങള്‍ക്കുമേല്‍ സ്‌പെയിന്‍ തേരോട്ടം നടത്തിയത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യം റികോ വില്ല്യംസിലൂടെ സ്‌പെയിന്‍ മുന്നിലെത്തിയെങ്കിലും പകരക്കാരന്‍ ആയി ഇറങ്ങിയ കോള്‍ പാമര്‍ ഗോള്‍ മടക്കി മത്സരം …
സ്വന്തം ലേഖകൻ: ഒരുവശത്ത് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന സ്‌പെയിന്‍. മറുവശത്ത് നിര്‍ണയകനിമിഷങ്ങളില്‍ അവസരത്തിനൊത്തുയരുന്ന ഇംഗ്ലണ്ട്. യൂറോ ഫുട്‌ബോള്‍ ഫൈനല്‍ ആവേശഭരിതമാവുമെന്നതില്‍ സംശയമില്ല. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് പോരാട്ടം. കൗമാരവീസ്മയം ലമിന്‍ യമാലിന്റെ സാന്നിധ്യവും കരുത്തുറ്റമധ്യനിരയുമാണ് സ്‌പെയിനിനെ പ്രിയടീമാക്കുന്നത്. പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്ന യമാലിന് സമ്മാനമായി കിരീടം നല്‍കാന്‍കൂടിയാവും ടീം ഇറങ്ങുന്നത്. …