സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിനു നിയന്ത്രണമേർപ്പെടുത്തുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയതോടെ പ്രതിസന്ധി നേരിടുക മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ. ബ്രിട്ടനിൽ ആശ്രിതരെ കൊണ്ടുവരുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽനിന്ന് 1,39,539 വിദ്യാർഥികളും അവരുടെ ആശ്രിതരായി 38,990 പേരും ബ്രിട്ടനിലെത്തി. ആശ്രിതരെ കൊണ്ടുവരുന്നതിൽ ഒന്നാമത് നൈജീരിയൻ വിദ്യാർഥികളാണ്. നൈജീരിയൻ …