1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

യുക്മ ന്യൂസ് ടീമംഗവും സൗത്ത് വെയിൽസിൽ നിന്നുള്ള യുക്മയുടെ പ്രമുഖ നേതാവുമായ ബെന്നി അഗസ്റ്റിൻ്റെ മാതാവ് ചിറ്റാരിക്കൽ പരേതനായ അഗസ്റ്റിൻ്റെ ഭാര്യ പെണ്ണമ്മ അഗസ്റ്റിൻ (80) നാട്ടിൽ നിര്യാതയായി. അമ്മ അസുഖബാധിതയായതിനെ തുടർന്ന് കുറച്ച് നാളായി ബെന്നി അഗസ്റ്റിൻ അമ്മയെ ശുശ്രൂഷിക്കുന്നതിന് വേണ്ടി നാട്ടിൽ തങ്ങുകയായിരുന്നു. പരേത പെങ്ങമാടിക്കുന്നേൽ കുടുംബാംമാണ്. മക്കൾ ബെന്നി അഗസ്റ്റിൻ, ഷാജി, ഷിബി, ഫാ. ബിജു എസ്.വി.ഡി. മരുമക്കൾ റെസ്സി അനന്തകുളം, മിനി വേങ്ങച്ചുവട്ടിൽ, ഷൈനി പേത്താനാംമുഴിയിൽ.

സംസ്കാര ശുശൂഷകൾ നാളെ വെള്ളിയാഴ്ച (30/9/22) രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് തോമാപുരം സെൻ്റ്. തോമസ് ഫൊറോനാ ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.

ബെന്നി അഗസ്റ്റിൻ്റെ അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്, ജോയിൻ്റ് സെക്രട്ടറി പീറ്റർ താണോലിൽ, പി.ആർ.ഒ. അലക്‌സ് വർഗ്ഗീസ്, ദേശീയ സമിതി അംഗം ബിനോ ആൻറണി, കാർഡിഫ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് ജോസ് കൊച്ചാപ്പള്ളിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ആദരാഞ്ജലികൾ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.