സ്വന്തം ലേഖകൻ: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് തൊഴില്‍ അവസരങ്ങള്‍. നോര്‍ക്ക റൂട്ട്സ് മുഖേന വനിതാ നഴ്സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി / പോസ്റ്റ് ബിഎസ്സി നഴ്സിംഗും സിഐസിയു/ സിസിയു- അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപാര്ട്മെന്റില് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതിനായി ബയോഡാറ്റ, ആധാര്‍, ഫോട്ടോ, പാസ്പോര്‍ട്ട്, ബിഎസ്സി ഡിഗ്രി …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള നിയമം നടപ്പാക്കാനുള്ള കരട് എക്സിക്യൂട്ടീവ് റഗുലേഷന് മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 22-ാം നമ്പർ നിയമം നടപ്പാക്കുന്നതിനുള്ള കരട് എക്സിക്യൂട്ടീവ് റഗുലേഷന് ആണ് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ …
സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായി ജോലി നഷ്ടമാവുന്നവര്‍ക്കായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഇന്‍ഷൂറന്‍സ് പദ്ധതി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ലഭ്യമാവുമെന്ന് വെളിപ്പെടുത്തല്‍. പൊടുന്നനെ തൊഴില്‍ രഹിതരാവുന്ന ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസമായി മാറുന്ന ഈ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യം സര്‍ക്കാര്‍, …
സ്വന്തം ലേഖകൻ: തൊഴിൽ കരാർ അറ്റസ്റ്റേഷന് വേണ്ടിയുള്ള ഇ-സർവിസ് വിപുലീകരിച്ചതായി തൊഴിൽ മന്ത്രാലയം. തൊഴിൽ കരാറുകളുടെ അറ്റസ്റ്റേഷന് വേണ്ടി അപേക്ഷ നൽകുന്നതോടെ മിനിറ്റുകൾക്കകം കരാറുകൾ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് സ്വയം പരിശോധനക്ക് വിധേയമാക്കും. പ്രഫഷനൽ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരുന്ന പ്രത്യേക തൊഴിൽ കരാറുകൾ ഒഴികെ എല്ലാ തൊഴിൽ കരാറുകളും പുതിയ സംവിധാനം വഴി പരിശോധിക്കപ്പെടും. തൊഴിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാരികളിലും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനാകും. അതേ സമയം യുഎഇയില്‍ നിയോപേ ടെര്‍മിനല്‍ ഉള്ളയിടങ്ങളില്‍ മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ. …
സ്വന്തം ലേഖകൻ: യുകെയില്‍ എത്തി വര്‍ഷങ്ങളായി താമസിച്ച് ജോലി ചെയ്തിട്ടും നഴ്സുമാരായി രജിസ്ട്രേഷന് എടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്സുമാര്‍ക്ക് വേണ്ടി ഇടപെടല്‍ നടത്താന്‍ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ തയാറാകണമെന്ന് ആവശ്യം. മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ നേരിടുന്ന ഈ നീതികേട് തിരുത്താന്‍ എന്‍എംസി തയാറാകണമെന്നാണ് ആവശ്യം. പല നഴ്സുമാരും പൗരത്വം ലഭിച്ചിട്ടു പോലും രജിസ്ട്രേഷന് …
സ്വന്തം ലേഖകൻ: സൗദി സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിന് ആരംഭിച്ച ‘തൗത്വീൻ’ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം പതിപ്പ് ഉടൻ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ജോലി അന്വേഷിക്കുന്ന 1,30,000 സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി നൽകാനാണ് രണ്ടാം പതിപ്പിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. 36 മാസമാണ് പദ്ധതിയുടെ കാലയളവ്. സ്വകാര്യമേഖലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം-ലോജിസ്റ്റിക്സ്, …
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി നാലു ദിവസം. മേയ് 1 ഞായർ മുതൽ 4 വരെ ആയിരിക്കും അവധി. ഏപ്രിൽ 30 ന് (റമസാൻ 29) ആയിരിക്കും അവസാന പ്രവൃത്തി ദിനം. മേയ് 5 ന് ഒാഫിസുകളും സ്ഥാപനങ്ങളും വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നു മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. അതേസമയം, …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം നൽകരുതെന്ന് മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. ഏതു സാഹചര്യമായാലും മൂന്നാഴ്ചയിൽ ഓവർടൈം ഉൾപ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്ഥ. അതായത് ആഴ്ചയിൽ 48 മണിക്കൂർ. അധികജോലി നൽകുമ്പോൾ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നൽകണം. അടിസ്ഥാന ശമ്പളത്തിന്റെ 25 …
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ യു.എ.ഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ പാസ്പോർട്ടുകളിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. എയർ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പാസ്പോർട്ട് പുതുക്കിയാലും വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്പോർട്ടിൽ …