സ്വന്തം ലേഖകൻ: അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധനയുടെ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുള്ള യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്സാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. പൂര്‍ണമായും വാക്സിന് എടുത്തവരും അല്ലാത്തവരുമായ യാത്രക്കാര്‍ക്കും ഈ ഇളവ് ലഭിക്കുമെന്നും എയര്‍വെയ്സ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഭരണകൂടം പുറപ്പെടുവിച്ച ഏറ്റവും …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി യുഎഇ പൗരൻമാർക്കായി 5000 തൊഴിലവസരങ്ങൾ നൽകാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2026 അവസാനത്തോടെയാണ് ഇത്രയും ഒഴിവുകൾ നികത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് …
സ്വന്തം ലേഖകൻ: യുഎഇയിലേക്കു യാത്രാ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ എത്തി രോഗബാധിതരായി വൻ കടക്കെണിയിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നു. മലയാളികൾ അടക്കമുള്ളവർ ഇങ്ങനെ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇവരെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയാതെ വലയുകയാണ് അധികൃതരും. എക്സ്പോയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയതോടെ ഇങ്ങനെ ആശുപത്രിയിലാകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അടുത്ത സമയത്തു വിസിറ്റ് വീസയിലെത്തി ദുബായിലെ ആശുപത്രികളിൽ …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ലേബര്‍ സേഫ്റ്റി ഉദ്യോഗസ്ഥനെ നിയമിക്കാനൊരുങ്ങി യുഎഇ. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിലും പാര്‍പ്പിടങ്ങളിലും സുരക്ഷ ഒരുക്കാനാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിര്‍ദേശം. നൂറിലധികം തൊഴിലാളികളുള്ള നിര്‍മാണ, വ്യവസായ മേഖലയിലെ കമ്പനികള്‍ ഒരു ലേബര്‍ സേഫ്റ്റി ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കണം. ഇതിന്റെ ഭാഗമായി നൂറ് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇവരുടെ തൊഴില്‍, …
സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്സ് വിമാനങ്ങളിൽ ശിശുസൗഹൃദ സേവനങ്ങൾ ആരംഭിച്ചു. ശിശുക്കൾ, 3–8, 9–13 പ്രായമുള്ള കുട്ടികൾ എന്നിങ്ങനെ 3 വിഭാഗമാക്കി തിരിച്ചാണ് സേവനം. ലിറ്റിൽ വിഐപികളായി കുട്ടികളെ പരിഗണിക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങൾക്ക് ചെക്ക് ഇൻ ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കും. കുട്ടികൾക്ക് കയറാൻ ചെറിയ പടികൾ, വിമാനത്തിൽ കാർട്ടൂൺ, ഗെയിം, സ്കൂബി-ഡൂ, ലൂണി ട്യൂൺസ് ഉൾപ്പെടെ …
സ്വന്തം ലേഖകൻ: ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് രാജ്യത്തുള്ള ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം. ഇതിനായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് ഫെബ്രുവരി 11 (വെള്ളിയാഴ്ച) ന് നടക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. മസ്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് …
സ്വന്തം ലേഖകൻ: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളായ ഹൗസ് ഡ്രൈവര്‍മാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി. രാജ്യത്തെ സ്വകാര്യ കമ്പനികളിലേക്ക് മാറ്റാന്‍ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുമതി നല്കി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഹൗസ് ഡ്രൈവര്‍മാരായി സൗദിയില്‍ ജോലി ചെയ്യുന്നത്. സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി നല്കിയ പുതിയ തീരുമാനം തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഉയര്‍ന്ന യോഗ്യത …
സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി.രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂവെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്.ടി.പി.സി.ആര്. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകൻ: 60 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികളായ ബിരുദധാരികളല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനുള്ള വാര്‍ഷിക ഫീസ് ഇനം പുറത്തുവിട്ട് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് 250 കെഡിയും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് 500 കെഡിയും ആയിരിക്കും. ഈ പ്രഖ്യാപനത്തിന് അനുസൃതമായി, പ്രവാസികള്‍ക്ക് …
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ യാത്രാ നിരക്കില്‍ വിമാന സര്‍വീസ്. ഷാര്‍ജാ ആസ്ഥാനമായുള്ള ലോ- കോസ്റ്റ് വിമാന സര്‍വീസായ എയര്‍ അറേബ്യയാണ് കുറഞ്ഞ യാത്രാ നിരക്കില്‍ സര്‍വീസ് നടത്തുന്നത്. 250 ദിര്‍ഹം മുതലാണ് യാത്രാ നിരക്ക് ആരംഭിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകും. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ്, …