സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്ക് മൂന്നു വർഷത്തെ ഫ്രീലാൻസ് വിസയുമായി ദുബൈ എയർപോർട്ട് ഫ്രീസോൺ. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, മാധ്യമ മേഖല, കല, മാർക്കറ്റിങ്, കൺസൾട്ടൻസി എന്നീ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്കാണ് ‘ടാലൻറ് പാസ്’ എന്ന പേരിൽ വിസ നൽകുന്നത്. ഇത് ലഭിക്കുന്നതോടെ മറ്റൊരു സ്ഥാപനത്തിന്റെ വിസയില്ലാതെ സ്വയം തൊഴിൽ ചെയ്യാൻ കഴിയും. …
സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ തൊഴിൽദാതാവിന്റെ സമ്മതപത്രം ഇല്ലാതെ പ്രധാന ജോലിക്കു പുറമേ പാർട്ടൈം ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം യുഎഇയിൽ അടുത്ത മാസം 2നു പ്രാബല്യത്തിലാകും. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ താൽക്കാലിക അനുമതി മാത്രം നേടി ഇങ്ങനെ ജോലി ചെയ്യാം. ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ ജോലിസ്ഥലത്തു പോയോ വീട്ടിലിരുന്നോ ജോലി ചെയ്യാമെന്ന വ്യവസ്ഥ പ്രവാസികൾക്ക് ഏറെ ഗുണകരമാണ്. …
സ്വന്തം ലേഖകൻ: എളുപ്പത്തില്‍ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയില്‍ രാജ്യത്ത് ഉടനെ ഇ-പാസ്പോര്‍ട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനല്‍കിയായിരിക്കും പാസ്പോര്‍ട്ട് അനുവദിക്കുക. ആഗോളതലത്തില്‍ എമിഗ്രേഷന്‍ സുഗമമാക്കുന്നതിനും എളുപ്പത്തില്‍ കടന്നുപോകുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. അച്ചടിച്ച പുസ്തകമായാണ് നിലവില്‍ രാജ്യത്ത് പാസ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ ഗ്രീന്‍ പട്ടിക പുതുക്കി. 71 രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്രാവശ്യവും ഇന്ത്യ ഇല്ല. അബുദാബി സാംസ്കാരിക- ടൂറിസം (ഡിസിടി അബുദാബി) വിഭാഗമാണ് പുറത്തുവിട്ടത്. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ല. വാക്സിന് സ്വീകരിച്ചവരാണെങ്കില്‍ അബുദാബി വിമാനത്താവളത്തില്‍ എത്തുമ്പോഴേക്കും ആറാം ദിവസവും പിസിആര്‍ പരിശോധന എടുത്താല്‍ മതി. …
സ്വന്തം ലേഖകൻ: അബുദാബിയിലേയ്ക്കു പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ അബുദാബി സാംസ്കാരിക–ടൂറിസം (ഡിസിടി അബുദാബി) വിഭാഗം പ്രഖ്യാപിച്ചു. നാളെ( 26) മുതൽ പുതിയപട്ടിക പ്രാബല്യത്തിൽ വരും. പുതുക്കിയ ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കും. യാത്രക്കാർ പുറപ്പെടുന്നതിനു പരമാവധി 48 മണിക്കൂർ …
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി. വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സുപ്രീം കമ്മിറ്റിയുമായി ബന്ധപ്പെച്ച തൊഴിൽ അവസരങ്ങളെല്ലാം ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തും. അത്തരം തൊഴിലുകളുടെ നടപടിക്രമങ്ങളെല്ലാം വെബ്സൈറ്റ് വഴി തന്നെയാണ് നടക്കുന്നതും. മറ്റു വെബ്സൈറ്റുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന …
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു. അവധി, അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി, സേവനാന്ത ആനുകൂല്യം തുടങ്ങി സർക്കാർ, സ്വകാര്യ മേഖലയിലെ അന്തരം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 2 മുതൽ നിയമം പ്രാബല്യത്തിൽ വരും. അനുയോജ്യമായ ജോലി സമയം, പാർട്ട് ടൈം …
സ്വന്തം ലേഖകൻ: വീസ റദ്ദാക്കിയ ഗാർഹിക തൊഴിലാളികളുടെ പേരിലുള്ള ബാങ്ക് ഗാരന്റി തുക വീണ്ടെടുക്കാൻ റിക്രൂട്ടിങ്, പരിശീലന വിഭാഗമായ തദ്ബീർ സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാകും. തുക വീണ്ടെടുക്കുന്നതിൽ തദ്ബീർ വിമുഖത കാട്ടുകയും കാലതാമസം വരുത്തുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് വിശദീകരണം. തൊഴിൽ കരാർ അവസാനിപ്പിച്ച …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള വാക്സിന് സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന് ഇന്ത്യ പരസ്പര ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കോവിഷീല്‍ഡ് വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്സിനുകളും എടുത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഈ രാജ്യങ്ങള്‍ അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്രക്കാർക്കു പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം നൽകണമെന്ന് മാത്രം. സമയപരിധി കഴിഞ്ഞാൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് പിന്നീട് യാത്ര ചെയ്യാനാകില്ല. എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി …